‘​​ഗോ​​ൾ​​ഡ​​ൻ ജാ​​വ​​ലി​​ൻ’ ; ച​​രി​​ത്രം കു​​റി​​ച്ച് ഹി​​മാ​​ൻ​​ഷു
‘​​ഗോ​​ൾ​​ഡ​​ൻ ജാ​​വ​​ലി​​ൻ’ ; ച​​രി​​ത്രം കു​​റി​​ച്ച് ഹി​​മാ​​ൻ​​ഷു
Sunday, April 20, 2025 12:37 AM IST
ദ​​​​മാം: ഇ​​​​ന്ത്യ​​​​ൻ ജാ​​​​വ​​​​ലി​​​​ൻ ത്രോ ​​​​താ​​​​രം ഹി​​​​മാ​​​​ൻ​​​​ഷു ജ​​​​ഖാ​​​​ർ അ​​​​ണ്ട​​​​ർ 18 ഏ​​​​ഷ്യ​​​​ൻ അ​​​​ത്‌​​ല​​റ്റി​​​​ക്സ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ സ്വ​​​​ർ​​​​ണ​​മെ​​​​ഡ​​​​ൽ നേ​​​​ടി ച​​​​രി​​​​ത്രം കു​​​​റി​​​​ച്ചു.

കോ​​​​ണ്ടി​​​​നെ​​​​ന്‍റ​​​​ൽ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ദ്യ സ്വ​​​​ർ​​​​ണ​​മെ​​​​ഡ​​​​ൽ നേ​​​​ട്ട​​​​മാ​​​​ണ് 67.57 മീ​​​​റ്റ​​​​ർ ദൂ​​​​രം എ​​​​റി​​​​ഞ്ഞ് ഹ​​​​രി​​​​യാ​​​​ന സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഹി​​​​മാ​​​​ൻ​​​​ഷു സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലെ ദ​​​​മാ​​​​മി​​​​ൽ ന​​​​ട​​​​ന്ന ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ചൈ​​​​ന​​​​യു​​​​ടെ ലു ​​​​ഹാ​​​​വോ (63.45 മീ​​​​റ്റ​​​​ർ), ഉ​​​​സ്ബ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ റു​​​​സ്‌​​ലാ​​​​ൻ സ​​​​ദു​​​​ല്ല​​​​യേ​​​​വ് (61.96 മീ​​​​റ്റ​​​​ർ) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ത്ത്.


2024 ഡി​​​​സം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ന്ന ദേ​​​​ശീ​​​​യ ജൂ​​​​ണി​​​​യ​​​​ർ അ​​​ത്‌​​ല​​​​റ്റി​​​​ക് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ 74.56 മീ​​​​റ്റ​​​​ർ ദൂ​​​​രം എ​​​​റി​​​​ഞ്ഞ​​​​താ​​​​ണ് ഹി​​​​മാ​​​​ൻ​​​​ഷു​​​​വി​​​​ന്‍റെ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം.

ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ഇ​​​​ന്ത്യ ആ​​​​കെ 11 മെ​​​​ഡ​​​​ലു​​​​ക​​​​ൾ നേ​​​​ടി. ഏ​​​​ക സ്വ​​​​ർ​​​​ണ മെ​​​​ഡ​​​​ൽ നേ​​​​ട്ടം ഹി​​​​മാ​​​​ൻ​​​​ഷു​​​​വി​​​​ന്‍റേ​​​​താ​​​​ണ്. 2023ൽ ​​​​ഇ​​​​ന്ത്യ 24 മെ​​​​ഡ​​​​ലു​​​​ക​​​​ൾ നേ​​​​ടി​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.