ലാ ​​​​ലി​​​​ഗ അട്ടിമറി; അ​​​​ത്‌​​ല​​റ്റി​​​​കോ മാ​​​​ഡ്രി​​​​ഡി​​​​ന് തോ​​​​ൽ​​​​വി
ലാ ​​​​ലി​​​​ഗ അട്ടിമറി; അ​​​​ത്‌​​ല​​റ്റി​​​​കോ മാ​​​​ഡ്രി​​​​ഡി​​​​ന് തോ​​​​ൽ​​​​വി
Monday, April 21, 2025 2:26 AM IST
ബാ​​​​ഴ്സ​​​​ലോ​​​​ണ: ലാ ​​​​ലി​​​​ഗ ഫു​​​​ട്ബോ​​​​ളി​​​​ൽ അ​​ത്‌​​ല​​​​റ്റി​​​​കോ മാ​​​​ഡ്രി​​​​ഡി​​​​നെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച് ലാ​​​​സ് പാ​​​​ൽ​​​​മാ​​​​സ്. മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന നി​​​​മി​​​​ഷം പി​​​​റ​​​​ന്ന ഗോ​​​​ളാ​​​​ണ് മാ​​​​ഡ്രി​​​​ഡി​​​​നെ ഞെ​​​​ട്ടി​​​​​​ച്ച​​​​ത്. 90+3-ാം മി​​​​നി​​​​റ്റി​​​​ൽ ജാ​​​​വി മു​​​​നോ​​​​സ് നേ​​​​ടി​​​​യ ഗോ​​​​ളാ​​​​ണ് പാ​​​​ൽ​​​​മാ​​​​സി​​​​ന് വി​​​​ജ​​​​യ​​​​മൊ​​​​രു​​​​ക്കി​​​​യ​​​​ത്. തോ​​​​ൽ​​​​വി​​​​യോ​​​​ടെ അ​​​​ത്‌​​ല​​​​റ്റി​​​​കോ പോ​​​​യി​​​​ന്‍റ് പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തു​​​​ള്ള ബാ​​​​ഴ്സ​​​​യേ​​​​ക്കാ​​​​ൾ പ​​​​ത്ത് പോ​​​​യി​​​​ന്‍റ് പി​​​​റ​​​​കി​​​​ലാ​​​​യി.

17-ാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള ലാ​​​​സ് പാ​​​​ൽ​​​​മാ​​​​സി​​​​നെ​​​​തി​​​​രേ ആ​​​​ധി​​​​പ​​​​ത്യ​​​​ത്തോ​​​​ടെ അ​​ത്‌​​ല​​​​റ്റി​​​​കോ ക​​​​ളി​​​​ച്ചു. എ​​​​ന്നാ​​​​ൽ പാ​​​​ൽ​​​​മാ​​​​സ് ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​രോ​​​​ധം തീ​​​​ർ​​​​ത്ത​​​​തോ​​​​ടെ അ​​ത്‌​​ല​​​​റ്റി​​​​കോ താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ല​​​​ക്ഷ്യം കാ​​​​ണാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ല. വി​​​​ര​​​​സ​​​​മാ​​​​യ ഇ​​​​രു പാ​​​​ദ​​​​ങ്ങ​​​​ളും അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​തോ​​​​ടെ സ​​​​മ​​​​നി​​​​ല പ്ര​​​​തീ​​​​ക്ഷി​​​​ച്ച മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത ഗോ​​​​ൾ അ​​​​ത്‌​​ല​​റ്റി​​​​കോ താ​​​​ര​​​​ങ്ങ​​​​ളെ​​​​യും ആ​​​​രാ​​​​ധ​​​​ക​​​​രെ​​​​യും ഞെ​​​​ട്ടി​​​​ച്ചു.


32 മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ നി​​​​ന്ന് 73 പോ​​​​യ​​​​ന്‍റു​​​​മാ​​​​യി ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള ബാ​​​​ഴ്സ​​​​യേ​​​​ക്കാ​​​​ൾ 10 പോ​​​​യ​​​​ന്‍റ് പി​​​​ന്നി​​​​ലാ​​​​യി 63 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി അ​​​​ത്‌​​ല​​​​റ്റി​​​​കോ മാ​​​​ഡ്രി​​​​ഡ് മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. 66 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡാ​​​​ണ് ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത്.

മ​​​​റ്റൊ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ വ​​​​ല്ല​​​​ഡോ​​​​ലി​​​​ഡ് (2-3) ഒ​​​​സാ​​​​സു​​​​ന​​​​യോ​​​​ട് തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി. ആ​​​​ന്‍റെ ബു​​​​ദ്ധി​​​​മീ​​​​ർ (9*, 60*), ഇ​​​​ര​​​​ട്ട ഗോ​​​​ളു​​​​ക​​​​ളും റൂ​​​​ബ​​​​ൻ ഗാ​​​​ർ​​​​സി​​​​യ സ​​​​ന്‍റോ​​​​ഷി​​​​ന്‍റെ (34*) ഗോ​​​​ളു​​​​മാ​​​​ണ് ഒ​​​​സാ​​​​സു​​​​ന​​​​യ്ക്ക് ജ​​​​യ​​​​മൊ​​​​രു​​​​ക്കി​​​​യ​​​​ത്. റൗ​​​​ൾ മു​​​​റോ (49*), മാ​​​​മ​​​​ഡൗ സൈ​​​​ല്ല (66*) ആ​​​​ണ് വ​​​​ല്ല​​​​ഡോ​​​​ലി​​​​ഡി​​​​നാ​​​​യി സ്കോ​​​​ർ ചെ​​​​യ്ത​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.