ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച് അ​​​​ഫ്ഗാ​​​​ൻ
ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച് അ​​​​ഫ്ഗാ​​​​ൻ
Monday, January 6, 2025 11:05 PM IST
ബു​​​​ലു​​​​വ​​​​യോ: ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റി​​​​ൽ ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച് അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ. ഒ​​​​ന്നി​​​​ല​​​​ധി​​​​കം മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ അ​​​​ട​​​​ങ്ങു​​​​ന്ന ടെ​​​​സ്റ്റ് പ​​​​ര​​​​ന്പ​​​​ര ആ​​​​ദ്യ​​​​മാ​​​​യി നേ​​​​ടി​​​​ അ​​​​ഫ്ഗാ​​​​ൻ ച​​​​രി​​​​ത്ര​​​​മെ​​​​ഴു​​​​തി​​​​. സിം​​​​ബാ​​​​ബ്‌​​വേ​​​​യ്ക്കെ​​​​തി​​​​രേ ര​​​​ണ്ടു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ങ്ങു​​​​ന്ന എ​​​​വേ ടെ​​​​സ്റ്റി​​​​ൽ 1-0ന്‍റെ ജ​​​​യ​​​​മാ​​​​ണ് അ​​​​ഫ്ഗാ​​​​ൻ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

2017ൽ ​​​​ടെ​​​​സ്റ്റ്പ​​​​ദ​​​​വി നേ​​​​ടി​​​​യ​​​​ശേ​​​​ഷം അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ നേ​​​​ടു​​​​ന്ന നാ​​​​ലാ​​​​മ​​​​ത്തെ മാ​​​​ത്രം ജ​​​​യ​​​​മാ​​​​ണി​​ത്. ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണു സിം​​​​ബാ​​​​ബ്‌​​വേ​​​​യ്ക്കെ​​​​തി​​​​രേ​​ അ​​​​ഫ്ഗാ​​​​ൻ ര​​​​ണ്ടു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ങ്ങു​​​​ന്ന ടെ​​​​സ്റ്റ് പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. 2021ൽ ​​​​യു​​​​എ​​​​ഇ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ​​​​ത്തേ​​​​ത്. അ​​​​ന്ന് മ​​​​ത്സ​​​​രം 1-1ന് ​​​​സ​​​​മ​​​​നി​​​​ല​​​​യാ​​​​യി​​​​രു​​​​ന്നു.

2024-25 ടെ​​​​സ്റ്റ് പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​രം സ​​​​മ​​​​നി​​​​ല​​യാ​​യി​​​​രു​​​​ന്നു. ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 72 റ​​​​ണ്‍​സി​​​​ന്‍റെ ജ​​​​യ​​​​മാ​​​​ണ് അ​​​​ഫ്ഗാ​​​​ൻ നേ​​​​ടി​​​​യ​​​​ത്. 278 റ​​​​ണ്‍​സി​​​​ന്‍റെ വി​​​​ജ​​​​യ​​ല​​​​ക്ഷ്യ​​​​വു​​​​മാ​​​​യി ഇ​​​​റ​​​​ങ്ങി​​​​യ സിം​​​​ബാ​​​​ബ്‌​​വേ 205 ​​റ​​​​ണ്‍​സി​​​​ന് ഓ​​​​ൾ​​​​ഔ​​​​ട്ടാ​​​​യി.

സ്കോ​​​​ർ: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ 157, 363. സിം​​​​ബാ​​​​ബ്‌​​വേ 243, 205.

​​ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ ക​​​​രി​​​​യ​​​​റി​​​​ലെ മി​​​​ക​​​​ച്ച ബൗ​​​​ളിം​​​​ഗ് കാ​​​​ഴ്ച​​​​വ​​​​ച്ച റ​​​​ഷീ​​​​ദ് ഖാ​​​​ന്‍റെ (27.3-3-66-7) പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് അ​​​​ഫ്ഗാ​​​​നു ജ​​​​യ​​​​മൊ​​​​രു​​​​ക്കി​​​​യ​​​​ത്. മ​​​​ത്സ​​​​ര​​​​ത്തി​​​​ലാ​​​​കെ 160 റ​​​​ണ്‍​സ് വ​​​​ഴ​​​​ങ്ങി 11 വി​​​​ക്ക​​​​റ്റു​​​​ക​​​​ളാ​​​​ണു താ​​​​രം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ആ​​​​വേ​​​​ശ​​​​ക​​​​ര​​​​മാ​​​​യ അ​​​​വ​​​​സാ​​​​ന ദി​​​​നം വെ​​​​റും 13 മി​​​​നി​​​​റ്റി​​​​ൽ 15 പ​​​​ന്തി​​​​നു​​​​ള്ളി​​​​ൽ അ​​​​ഫ്ഗാ​​​​ൻ ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി.

278 റ​​​​ണ്‍​സ് പി​​​​ന്തു​​​​ട​​​​ർ​​​​ന്ന സിം​​​​ബാ​​​​ബ്‌​​വേ ​​നാ​​​​ലാം ദി​​​​നം എ​​​​ട്ടു വി​​​​ക്ക​​​​റ്റി​​​​ന് 205 എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. അ​​​​ർ​​​​ധ സെ​​​​ഞ്ചു​​​​റി​​​​യു​​​​മാ​​​​യി ക്രെ​​​​യ്ഗ് ഇ​​​​ർ​​​​വി​​​​നും (53), റി​​​​ച്ചാ​​​​ർ​​​​ഡ് എ​​​​ൻ​​​​ഗാ​​​​ര​​​​വ​​​​യും (3) അ​​​​വ​​​​സാ​​​​നം ദി​​​​നം ക്രീ​​​​സി​​​​ലെ​​​​ത്തി. റ​​​​ഷി​​​​ദ് ഖാ​​​​ൻ എ​​​​റി​​​​ഞ്ഞ ആ​​​​ദ്യ ഓ​​​​വ​​​​റി​​​​ൽ എ​​​​ൻ​​​​ഗാ​​​​ര​​​​വ പു​​​​റ​​​​ത്താ​​​​കേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു. 67-ാം ഓ​​​​വ​​​​റി​​​​ന്‍റെ നാ​​​​ലാം പ​​​​ന്ത് എ​​​​ൻ​​​​ഗാ​​​​ര​​​​വ ന​​​​ൽ​​​​കി​​​​യ ക്യാ​​​​ച്ച് ഹ​​​​ഷ്മ​​​​തു​​​​ള്ള ഷാ​​​​ഹി​​​​ദ് ന​​​​ഷ്ട​​​​മാ​​​​ക്കി. അ​​​​പ്പോ​​​​ഴും സിം​​​​ബാ​​​​ബ്‌​​വേ​​​​യു​​​​ടെ സ്കോ​​​​ർ​​​​ബോ​​​​ർ​​​​ഡ് അ​​​​ഞ്ചാം ദി​​​​നം തു​​​​റ​​​​ന്നി​​രു​​ന്നി​​​​ല്ല.


അ​​​​ടു​​​​ത്ത ഓ​​​​വ​​​​ർ നേ​​​​രി​​​​ടാ​​​​നെ​​​​ത്തി​​​​യ നാ​​​​യ​​​​​​ക​​​​ൻ ക്രെ​​​​യ്ഗ് ഇ​​​​ർ​​​​വി​​​​ന്, യാ​​​​മി​​​​ൻ അ​​​​ഹ​​​​മ്മ​​​​ദ്സാ​​​​യി എ​​​​റി​​​​ഞ്ഞ ഓ​​​​വ​​​​റി​​​​ലെ ആ​​​​ദ്യ ര​​​​ണ്ടു പ​​​​ന്തി​​​​ലും റ​​​​ണ്ണെ​​​​ടു​​​​ക്കാ​​​​നാ​​​​യി​​​​ല്ല. മൂ​​​​ന്നാം പ​​​​ന്തി​​​​ൽ എ​​​​ൻ​​​​ഗാ​​​​ര​​​​വ റ​​​​ണ്ണൗ​​​​ട്ടാ​​​​യി. മൂ​​​​ന്നാം റ​​​​ണ്ണി​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണു റ​​​​ണ്ണൗ​​​​ട്ടി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ച​​​​ത്. അ​​​​വ​​​​സാ​​​​ന ബാ​​​​റ്റ​​​​റാ​​​​യ ബ്ലെ​​​​സിം​​​​ഗ് മു​​​​സാ​​​​ര​​​​ബാ​​​​നി മൂ​​​​ന്നു പ​​​​ന്തും പ്ര​​​​തി​​​​രോ​​​​ധി​​​​ച്ചു. റ​​​​ഷീ​​​​ദ് ഖാ​​​​ൻ വീ​​​​ണ്ടും തി​​​​രി​​​​ച്ചെ​​​​ത്തി. നേ​​​​രി​​​​ടു​​​​ന്ന​​​​ത് ഇ​​​​ർ​​​​വി​​​​നും.

സിം​​​​ബാ​​​​ബ്‌​​വേ ​​അ​​​​ഞ്ചാം ദി​​​​ന​​​​ത്തി​​​​ൽ അ​​​​പ്പോ​​​​ഴും സ്കോ​​​​ർ തു​​​​റ​​​​ന്നി​​​​ട്ടി​​​​ല്ല. ആ​​​​ദ്യ ര​​​​ണ്ടു​​ പ​​​​ന്തും ഇ​​​​ർ​​​​വി​​​​ൻ ക​​​​ളി​​​​ക്കാ​​​​തെ വി​​​​ട്ടു. മൂ​​​​ന്നാം പ​​​​ന്തി​​​​ൽ റ​​​​ഷീ​​​​ദ് ഖാ​​​​ൻ സിം​​​​ബാ​​​​ബ് വേ ​​​​നാ​​​​യ​​​​ക​​​​നെ വി​​​​ക്ക​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ കു​​​​രു​​​​ക്കി. അ​​​​ഫ്ഗാ​​​​ൻ ആ​​​​ദ്യ​​​​മാ​​​​യി ഒ​​​​രു മ​​​​ൾ​​​​ട്ടി ടെ​​​​സ്റ്റ് പ​​​​ര​​​​ന്പ​​​​ര സ്വ​​​​ന്ത​​​​മാ​​​​ക്കി.

ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 86ന്‍റെ ലീ​​​​ഡ് വ​​​​ഴ​​​​ങ്ങി​​​​യ​​​​ശേ​​​​ഷം ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ റ​​ഹ്‌​​മ​​​​ത് ഷാ (139), ​​​​അ​​​​ര​​​​ങ്ങേ​​​​റ്റ​​​​ക്കാ​​​​ര​​​​ൻ ഇ​​​​സ്മ​​​​ത് ആ​​​​ലം (101) എ​​​​ന്നി​​​​വ​​​​രു​​​​ടെ സെ​​​​ഞ്ചു​​​​റി​​​​യാ​​​​ണ് അ​​​​ഫ്ഗാ​​​​നെ ജ​​​​യി​​​​ക്കാ​​​​നു​​​​ള്ള സ്കോ​​​​റി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.