അ​നാ​യാ​സം ദ​ക്ഷി​ണാ​ഫ്രി​ക്ക
അ​നാ​യാ​സം ദ​ക്ഷി​ണാ​ഫ്രി​ക്ക
Monday, January 6, 2025 11:05 PM IST
കേ​പ്ടൗ​ണ്‍: പാ​ക്കി​സ്ഥാ​നെ​തി​രേ​യു​ള്ള ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​ന്പ​ര ദ​ക്ഷി​ണാ​ഫ്രി​ക്ക തൂ​ത്തു​വാ​രി. ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര 2-0ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക നേ​ടി.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പ​ത്ത് വി​ക്ക​റ്റ് ജ​യ​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക സ്വ​ന്ത​മാ​ക്കി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 615ന് ​മ​റു​പ​ടി ന​ൽ​കി​യ പാ​ക്കി​സ്ഥാ​ൻ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 194 റ​ണ്‍​സി​നു പു​റ​ത്താ​യി. ഇ​തോ​ടെ ഫോ​ളോ ഓ​ണ്‍ ചെ​യ്യേ​ണ്ടി​വ​ന്ന പാ​ക്കി​സ്ഥാ​ൻ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 478 റ​ണ്‍​സ് നേ​ടി.

ഷാ​ൻ മ​സൂ​ദ് (145), ബാ​ബ​ർ അ​സാം (81) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് പാ​ക്കി​സ്ഥാ​ന് ക​രു​ത്താ​യ​ത്. മു​ഹ​മ്മ​ദ് റി​സ് വാ​ൻ (41), സ​ൽ​മാ​ൻ അ​ഗ (48), ആ​മി​ർ ജ​മാ​ൽ (34) എ​ന്നി​വ​രും നാ​ലാം ദി​നം ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ഇ​തോ​ടെ പാ​ക്കി​സ്ഥാ​ന് 57 റ​ണ്‍​സി​ന്‍റെ ലീ​ഡാ​യി. കാ​ഗി​സോ റ​ബാ​ദ, കേ​ശ​വ് മ​ഹാ​രാ​ജ് എ​ന്നി​വ​ർ മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മാ​ർ​കോ ജാ​ൻ​സ​ണ്‍ ര​ണ്ടു വി​ക്ക​റ്റും നേ​ടി.


58 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഡേ​വി​ഡ് ബെ​ഡിം​ഗ്ഹാം (44), എ​യ്ഡ​ൻ മാ​ർ​ക്രം (14) എ​ന്നി​വ​ർ ചേ​ർ​ന്ന് 7.1 ഓ​വ​റി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.