അ​​ഞ്ചാം ടെ​​സ്റ്റി​​ൽ​​നി​​ന്ന് രോ​​ഹി​​ത് ശ​​ർ​​മ സ്വ​​മേ​​ധ​​യാ മാ​​റു​​മോ...?
അ​​ഞ്ചാം ടെ​​സ്റ്റി​​ൽ​​നി​​ന്ന് രോ​​ഹി​​ത് ശ​​ർ​​മ  സ്വ​​മേ​​ധ​​യാ മാ​​റു​​മോ...?
Friday, January 3, 2025 12:36 AM IST
സി​​ഡ്നി: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ബോ​​ർ​​ഡ​​ർ-​​ഗാ​​വ​​സ്ക​​ർ ട്രോ​​ഫി ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ത​​ല മാ​​റ്റ​​മു​​ണ്ടാ​​കു​​മോ...? ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്നു പു​​ല​​ർ​​ച്ചെ അ​​ഞ്ചി​​ന് സി​​ഡ്നി ക്രി​​ക്ക​​റ്റ് ഗ്രൗ​​ണ്ടി​​ൽ മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ന്പോ​​ൾ രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്കു പ​​ക​​രം ജ​​സ്പ്രീ​​ത് ബും​​റ​​യാ​​യി​​രി​​ക്കു​​മോ ഇ​​ന്ത്യ​​യെ ന​​യി​​ക്കു​​ക...? ഈ ​​ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു​​ള്ള കൃ​​ത്യ​​മാ​​യ ഉ​​ത്ത​​രം ഇ​​ന്ത്യ​​ൻ ടീം ​​ഇ​​ന്നു ക​​ള​​ത്തി​​ൽ എ​​ത്തു​​ന്പോ​​ൾ മാ​​ത്ര​​മേ ല​​ഭി​​ക്കൂ.

തു​​ട​​ർ​​ച്ച​​യാ​​യി ബാ​​റ്റിം​​ഗി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​താ​​ണ് രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്കെ​​തി​​രാ​​യ നീ​​ക്ക​​ത്തി​​നു കാ​​ര​​ണം. അ​​ഞ്ചാം ടെ​​സ്റ്റി​​ൽ​​നി​​ന്ന് രോ​​ഹി​​ത് സ്വ​​മേ​​ധ​​യാ വി​​ട്ടു​​നി​​ൽ​​ക്കു​​മെ​​ന്നാ​​ണ് ചി​​ല റി​​പ്പോ​​ർ​​ട്ടു​​ക​​ൾ സൂ​​ചി​​പ്പി​​ച്ച​​ത്. ഇ​​ന്ത്യ x ഓ​​സ്ട്രേ​​ലി​​യ അ​​ഞ്ചു മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ലെ നാ​​ലു പോ​​രാ​​ട്ട​​ങ്ങ​​ൾ അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ 2-1ന് ​​ആ​​തി​​ഥേ​​യ​​ർ മു​​ന്നി​​ലാ​​ണ്.

ഇന്ത്യൻ ടീ​​മി​​ൽ മാ​​റ്റം ഉ​​റ​​പ്പ്

രോ​​ഹി​​ത് ഇ​​ന്നു ക​​ളി​​ച്ചി​​ല്ലെ​​ങ്കി​​ൽ ജ​​സ്പ്രീ​​ത് ബും​​റ​​യാ​​യി​​രി​​ക്കും ഇ​​ന്ത്യ​​യെ ന​​യി​​ക്കു​​ക. പെ​​ർ​​ത്തി​​ൽ അ​​ര​​ങ്ങേ​​റി​​യ പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ ടെ​​സ്റ്റി​​ൽ രോ​​ഹി​​ത്തി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ൽ ബും​​റ​​യാ​​യി​​രു​​ന്നു ക്യാ​​പ്റ്റ​​ൻ. 295 റ​​ണ്‍​സി​​ന് ഇ​​ന്ത്യ പെ​​ർ​​ത്തി​​ൽ ജ​​യി​​ച്ചി​​രു​​ന്നു. അ​​വ​​സാ​​ന ഒ​​ന്പ​​ത് ടെ​​സ്റ്റി​​ൽ രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ ബാ​​റ്റിം​​ഗ് ശ​​രാ​​ശ​​രി വെ​​റും 10.93 ആ​​ണെ​​ന്ന​​താ​​ണ് വാ​​സ്ത​​വം. ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ രോ​​ഹി​​ത്തി​​ന്‍റെ ശ​​രാ​​ശ​​രി 6.2 മാ​​ത്ര​​വും. ഇ​​ന്ന​​ലെ ടീ​​മി​​ന്‍റെ ഓ​​പ്ഷ​​ണ​​ൽ ട്രെ​​യ്നിം​​ഗ് സെ​​ഷ​​നി​​ൽ രോ​​ഹി​​ത് എ​​ത്തി​​യി​​രു​​ന്നു.


രോ​​ഹി​​ത് അ​​ഞ്ചാം ടെ​​സ്റ്റ് ക​​ളി​​ക്കു​​മോ എ​​ന്ന ചോ​​ദ്യ​​ത്തി​​ന് ഇ​​ന്ത്യ​​ൻ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ഗൗ​​തം ഗം​​ഭീ​​ർ കൃ​​ത്യ​​മാ​​യ മ​​റു​​പ​​ടി ഇ​​ന്ന​​ലെ ന​​ൽ​​കാ​​തി​​രു​​ന്ന​​തും ഊ​​ഹാ​​പോ​​ഹ​​ങ്ങ​​ൾ​​ക്കു കാ​​ര​​ണ​​മാ​​യി. പ​​രി​​ക്കേ​​റ്റ പേ​​സ​​ർ ആ​​കാ​​ശ് ദീ​​പും ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഇ​​ന്നു​​ണ്ടാ​​കി​​ല്ല. പ​​ക​​രം പ്ര​​സി​​ദ്ധ് കൃ​​ഷ്ണ​​യ്ക്കാ​​ണ് സാ​​ധ്യ​​ത കൂ​​ടു​​ത​​ൽ. മെ​​ൽ​​ബ​​ണി​​ൽ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നു പു​​റ​​ത്താ​​യ ശു​​ഭ്മാ​​ൻ ഗി​​ൽ തി​​രി​​ച്ചെ​​ത്തു​​മോ എ​​ന്ന​​തും സു​​പ്ര​​ധാ​​ന ചോ​​ദ്യ​​മാ​​ണ്.

ഓ​​സ്ട്രേ​​ലി​​യ ഫോ​​മി​​ല​​ല്ലാ​​ത്ത ഓ​​ൾ​​റൗ​​ണ്ട​​ർ മി​​ച്ച​​ൽ മാ​​ർ​​ഷി​​നു പ​​ക​​രം ബ്യൂ ​​വെ​​ബ്സ്റ്റ​​റി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നെ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ജ​​യി​​ച്ചാ​​ൽ ട്രോ​​ഫി നി​​ല​​നി​​ർ​​ത്താം

സി​​ഡ്നി​​യി​​ൽ ജ​​യി​​ച്ചാ​​ൽ 2-2നു ​​പ​​ര​​ന്പ​​ര സ​​മ​​നി​​ല​​യി​​ലെ​​ത്തി​​ച്ച് ബോ​​ർ​​ഡ​​ർ-​​ഗാ​​വ​​സ്ക​​ർ ട്രോ​​ഫി ഇ​​ന്ത്യ​​ക്കു നി​​ല​​നി​​ർ​​ത്താം. കാ​​ര​​ണം, ഇ​​ന്ത്യ​​യാ​​ണ് നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​ർ. അ​​തു​​പോ​​ലെ 2025 ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ൽ സാ​​ധ്യ​​ത നി​​ല​​നി​​ർ​​ത്താ​​നും സി​​ഡ്നി​​യി​​ൽ ഇ​​ന്ത്യ​​ക്കു ജ​​യം അ​​നി​​വാ​​ര്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.