ഏഴടിച്ച് യു​​​​ണൈ​​​​റ്റ​​​​ഡ്
ഏഴടിച്ച്  യു​​​​ണൈ​​​​റ്റ​​​​ഡ്
Thursday, September 19, 2024 12:26 AM IST
മാ​​​​ഞ്ച​​​​സ്റ്റ​​​​ർ: ലീ​​​​ഗ് ക​​​​പ്പ് ഫു​​​​ട്ബോ​​​​ൾ മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡ് സ്വ​​​​ന്തം കാ​​​​ണി​​​​ക​​​​ളു​​​​ടെ മു​​​​ന്നി​​​​ൽ ഗോ​​​​ൾ​​​​വി​​​​രു​​​​ന്ന് ഒ​​​​രു​​​​ക്കി.

മാ​​​​ർ​​​​ക​​​​സ് റാ​​​​ഷ്ഫോ​​​​ർ​​​​ഡ്, അ​​​​ലെ​​​​ജാ​​​​ൻ​​​​ഡ്രോ ഗ​​​​ർ​​​​നാ​​​​ച്ചോ, ക്രി​​​​സ്റ്റ്യ​​​​ൻ എ​​​​റി​​​​ക്സ​​​​ണ്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ ഇ​​​​ര​​​​ട്ട​​​​ഗോ​​​​ളു​​​​ക​​​​ൾ ബാ​​​​ര​​​​ൻ​​​​സ്ലെ​​​​യ്ക്കെ​​​​തി​​​​രേ യു​​​​ണൈ​​​​റ്റ​​​​ഡി​​​​ന് എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത ഏ​​​​ഴു ഗോ​​​​ളു​​​​ക​​​​ളു​​​​ടെ ജ​​​​യ​​​​മൊ​​​​രു​​​​ക്കി. ഒ​​​​രു ഗോ​​​​ൾ ആ​​​​ന്‍റ​​​​ണി​​​​യു​​​​ടെ വ​​​​ക​​​​യാ​​​​ണ്. ജ​​​​യ​​​​ത്തോ​​​​ടെ യു​​​​ണൈ​​​​റ്റ​​​​ഡ് പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. ലീ​​​​ഗ് ക​​​​പ്പി​​​​ൽ യു​​​​ണൈ​​​​റ്റി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ജ​​​​യ​​​​മാ​​​​ണ്.


പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ക്ല​​​​ബ് ഫു​​​​ൾ​​​​ഹാം ര​​​​ണ്ടാം ഡി​​​​വി​​​​ഷ​​​​ൻ ക്ല​​​​ബ് പ്രെ​​​​സ്റ്റ​​​​ണ്‍ നോ​​​​ർ​​​​ത്ത് എ​​​​ൻ​​​​ഡി​​​​നോ​​​​ട് പെ​​​​നാ​​​​ൽ​​​​റ്റി ഷൂ​​​​ട്ടൗ​​​​ട്ടി​​​​ൽ 16-15ന് ​​​​അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത തോ​​​​ൽ​​​​വി​​​​ ഏ​​​​റ്റു​​​​വാ​​​​ങ്ങി. മു​​​​ഴു​​​​വ​​​​ൻ സ​​​​മ​​​​യ​​​​ത്ത് 1-1ന് ​​​​സ​​​​മ​​​​നി​​​​ല​​​​യാ​​​​യി​​​​രു​​​​ന്നു. ലീ​​​​ഗ് ക​​​​പ്പി​​​​ലെ ഏ​​​​റ്റ​​​​വും നീ​​​​ണ്ട പെ​​​​നാ​​​​ൽ​​​​റ്റി ഷൂ​​​​ട്ടൗ​​​​ട്ടാ​​​​ണി​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.