സെമി ഇന്ന്
സെമി ഇന്ന്
Tuesday, September 17, 2024 12:50 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ ക്രി​ക്ക​റ്റ് ലീ​ഗ് സെ​മീ​ഫൈ​ന​ലു​ക​ള്‍ ഇ​ന്നു ന​ട​ക്കും. ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഏ​രീ​സ് കൊ​ല്ലം സെ​യ്‌‌​ലേ​ഴ്‌​സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്തെ​ത്തി.

ഉ​ച്ച​യ്ക്ക് 2.30 ന് ​ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ല്‍ കാ​ലി​ക്ക​റ്റ് ഗ്ലോ​ബ് സ്റ്റാ​ര്‍​സ് തി​രു​വ​ന​ന്ത​പു​രം റോ​യ​ല്‍​സി​നെ നേ​രി​ടും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ല്‍ കൊ​ല്ലം സെ​യ്‌‌​ലേ​ഴ്‌​സ് തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സു​മാ​യി ഏ​റ്റു​മു​ട്ടും.


ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ന​ലെ കൊ​ല്ലം തൃ​ശൂ​രിനെ ആ​റു വി​ക്ക​റ്റി​ന് കീഴടക്കി. തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സ് 20 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 178 റ​ണ്‍​സ് നേ​ടി. കൊ​ല്ലം 19.1 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ജ​യം സ്വ​ന്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.