രാജ്യ തലസ്ഥാനം പോളിംഗ് ബൂത്തിലേക്ക്
രാജ്യ തലസ്ഥാനം പോളിംഗ് ബൂത്തിലേക്ക്
Wednesday, January 8, 2025 2:59 AM IST
ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ചി​​​ന് ന​​​ട​​​ക്കും; വോ​​​ട്ടെ​​​ണ്ണ​​​ൽ എ​​​ട്ടി​​​ന്. മൂ​​​ന്നാം വ​​​ട്ട​​​വും ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച നേ​​​ടാ​​​ൻ ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി ശ്ര​​​മി​​​ക്കു​​​ന്പോ​​​ൾ നീ​​​ണ്ട 25 വ​​​ർ​​​ഷ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം ഭ​​​ര​​​ണം പി​​​ടി​​​ക്കാ​​​നാ​​​യി ബി​​​ജെ​​​പി പ​​​തി​​​നെ​​​ട്ട​​​ട​​​വും പ​​​യ​​​റ്റു​​​ന്നു.

തു​​​ട​​​ർ​​​ച്ച​​​യാ​​​യ 15 വ​​​ർ​​​ഷ​​​ത്തെ ഷീ​​​ലാ ദീ​​​ക്ഷി​​​ത് സ​​​ർ​​​ക്കാ​​​രി​​​നു​​​ശേ​​​ഷം ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞ കോ​​​ണ്‍ഗ്ര​​​സും തി​​​രി​​​ച്ചു​​​വ​​​ര​​​വ് മോ​​​ഹി​​​ക്കു​​​ന്നു. ഇ​​​തോ​​​ടെ ദേ​​​ശീ​​​യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തെ 70 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ശ​​​ക്ത​​​മാ​​​യ ത്രി​​​കോ​​​ണ മ​​​ത്സ​​​ര​​​ത്തി​​​ന് ക​​​ള​​​മൊ​​​രു​​​ങ്ങി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഒ​​​റ്റ ഘ​​​ട്ട​​​മാ​​​യാ​​​ണു ഡ​​​ൽ​​​ഹി​​​യി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പെ​​​ന്ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ രാ​​​ജീ​​​വ് കു​​​മാ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ക​​​ന്നി​​​വോ​​​ട്ട​​​ർ​​​മാ​​​രും 71.74 ല​​​ക്ഷം സ്ത്രീ​​​ക​​​ളും 83.49 ല​​​ക്ഷം പു​​​രു​​​ഷ​​​ന്മാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ 1.55 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണു ഡ​​​ൽ​​​ഹി​​​യി​​​ലു​​​ള്ള​​​ത്.

ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് കേ​​​ന്ദ്ര ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് ഡ​​​ൽ​​​ഹി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ബ​​​ജ​​​റ്റി​​​ൽ ഡ​​​ൽ​​​ഹി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ പാ​​​ടി​​​ല്ലെ​​​ന്ന് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഈ​​​റോ​​​ഡ്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ മി​​​ൽ​​​കി​​​പു​​​ർ എ​​​ന്നീ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ചി​​​ന് ന​​​ട​​​ക്കും.


ഡ​​​ൽ​​​ഹി​​​യി​​​ലെ 2,697 സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി മൊ​​​ത്തം 13,033 പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. 70 ബൂ​​​ത്തു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും വ​​​നി​​​താ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​കും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.

2.08 ല​​​ക്ഷം ക​​​ന്നി വോ​​​ട്ട​​​ർ​​​മാ​​​ര​​​ട​​​ക്കം 25.89 ല​​​ക്ഷം യു​​​വ​​​വോ​​​ട്ട​​​ർ​​​മാ​​​രു​​​ണ്ട്. 100 തി​​​ക​​​ഞ്ഞ 830 പേ​​​ര​​​ട​​​ക്കം 85 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള 1.09 ല​​​ക്ഷം വോ​​​ട്ട​​​ർ​​​മാ​​​രു​​​മു​​​ണ്ട്. ഫെ​​​ബ്രു​​​വ​​​രി 23ന് ​​​കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന 70 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ 12 എ​​​ണ്ണം സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ളാ​​​ണ്.

2020ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി 70 സീ​​​റ്റി​​​ൽ 62ലും ​​​വി​​​ജ​​​യി​​​ച്ചു. ബി​​​ജെ​​​പി എ​​​ട്ടു സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ചു​​​രു​​​ങ്ങി​​​യ​​​പ്പോ​​​ൾ കോ​​​ണ്‍ഗ്ര​​​സ് വ​​​ട്ട​​​പ്പൂ​​​ജ്യ​​​മാ​​​യി.

ന​​​ഗ​​​ര​​​വോ​​​ട്ട​​​ർ​​​മാ​​​രെ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ആ​​​ഴ്ച​​​യു​​​ടെ മ​​​ധ്യ​​​ദി​​​വ​​​സ​​​മാ​​​യ ബു​​​ധ​​​നാ​​​ഴ്ച പോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് രാ​​​ജീ​​​വ് കു​​​മാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. 2020ലെ ​​​ഡ​​​ൽ​​​ഹി നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ വ​​​ലി​​​യ ഇ​​​ടി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു.

മു​​​ൻ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ 67.12 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ 62.59 ശ​​​ത​​​മാ​​​ന​​​മാ​​​യി പോ​​​ളിം​​​ഗ് കു​​​റ​​​ഞ്ഞു. 2020ൽ ​​​ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടി​​​നാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രാ​​​യ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ, ഡോ. ​​​സു​​​ഖ്ബീ​​​ർ സിം​​​ഗ് സ​​​ന്ധു എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.