റോഡപകട കേസുകളിൽ നഷ്‌ടപരിഹാരം പൂർണവും നീതിയുക്തവും ആയിരിക്കണമെന്ന് സുപ്രീംകോടതി
റോഡപകട കേസുകളിൽ നഷ്‌ടപരിഹാരം പൂർണവും നീതിയുക്തവും ആയിരിക്കണമെന്ന് സുപ്രീംകോടതി
Wednesday, January 8, 2025 1:47 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: റോ​​​ഡ​​​പ​​​ക​​​ട കേ​​​സു​​​ക​​​ളി​​​ൽ പൂ​​​ർ​​​ണ​​​വും നീ​​​തി​​​യു​​​ക്ത​​​വു​​​മാ​​​യ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ൻ കോ​​​ട​​​തി​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി.

വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ 60 ശ​​​ത​​​മാ​​​നം അം​​​ഗ​​​വൈ​​​ക​​​ല്യം സം​​​ഭ​​​വി​​​ച്ച വ്യ​​​ക്തി​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച 35 ല​​​ക്ഷം രൂ​​​പ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം 48 ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ സ​​​ഞ്ജ​​​യ് ക​​​രോ​​​ൾ, പി.​​​ബി. വ​​​രാ​​​ലെ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

അ​​​പ​​​ക​​​ട​​​ത്തി​​​ലേ​​​റ്റ ഗു​​​രു​​​ത​​​ര​​​മാ​​​യ പ​​​രി​​​ക്കു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​യാ​​​ൾ​​​ക്ക് ആ​​​ശ്വാ​​​സം ന​​​ൽ​​​കു​​​ക​​​യാ​​​ണ് ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക​​​കൊ​​​ണ്ടു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് കോ​​​ട​​​തി വി​​​ശ​​​ദ​​​മാ​​​ക്കി.


2009ൽ ​​​ബി​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രി​​​ക്കെ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി അ​​​തു​​​ൽ തി​​​വാ​​​രി എ​​​ന്ന വ്യ​​​ക്തി​​​ക്കാ​​​ണു കോ​​​ട​​​തി ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. സു​​​ഹൃ​​​ത്തി​​​നൊ​​​പ്പം മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​തു​​​ലി​​​നെ തെ​​​റ്റാ​​​യ ദി​​​ശ​​​യി​​​ൽ അ​​​ശ്ര​​​ദ്ധ​​​മാ​​​യി ഓ​​​ടി​​​ച്ച ട്ര​​​ക്ക് ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ത​​​ല, താ​​​ടി​​​യെ​​​ല്ലു​​​ക​​​ൾ, കാ​​​ലു​​​ക​​​ൾ, കാ​​​ൽ​​​മു​​​ട്ടു​​​ക​​​ൾ, നെ​​​ഞ്ച്, വാ​​​രി​​​യെ​​​ല്ലു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ അ​​​തു​​​ൽ മൂ​​​ന്നു ത​​​വ​​​ണ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യി. 60 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വൈ​​​ക​​​ല്യം സം​​​ഭ​​​വി​​​ച്ച അ​​​തു​​​ലി​​​ന്‍റെ പ​​​ഠ​​​ന​​​മ​​​ട​​​ക്കം ഭാ​​​വി അ​​​നി​​​ശ്ചി​​​ത​​​ത്തി​​​ലാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.