സിക്ക്സ് ഫോർ ജസ്റ്റീസ് നിരോധനം ശരിവച്ച് ട്രൈബ്യൂണൽ
സിക്ക്സ് ഫോർ ജസ്റ്റീസ് നിരോധനം ശരിവച്ച് ട്രൈബ്യൂണൽ
Sunday, January 5, 2025 2:01 AM IST
ന്യൂ​ഡ​ൽ​ഹി: ഗു​ർ​പ​ത്വ​ന്ത് സിം​ഗ് പ​ന്നൂ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​ക്ക്സ് ഫോ​ർ ജ​സ്റ്റീ​സി​ന് (എ​സ്എ​ഫ്ജെ) അ​ഞ്ചു വ​ർ​ഷ​ത്തെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ശ​രി​വ​ച്ച് യു​എ​പി​എ ട്രൈ​ബ്യൂ​ണ​ൽ.

ഈ ​വ​ർ​ഷം ജൂ​ലൈ എ​ട്ടി​നാ​ണ് സം​ഘ​ട​ന​യെ നി​രോ​ധി​ച്ച​ത്. സം​ഘ​ട​ന​യ്ക്കെ​തി​രേ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച തെ​ളി​വു​ക​ൾ ബോ​ധ്യ​പ്പെ​ട്ട​താ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് അ​നൂ​പ് കു​മാ​ർ മെ​ൻ​ഡി​ര​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ട്രൈ​ബ്യൂ​ണ​ൽ വ്യ​ക്ത​മാ​ക്കി.


അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ സം​ഘ​ട​ന​യു​ടെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ധി​ച്ച​താ​യും ഈ ​കാ​ല​യ​ള​വി​ൽ 122 എ​ഫ്ഐ​ആ​റു​ക​ൾ സം​ഘ​ട​ന​യ്ക്കെ​തി​രേ ഉ​ണ്ടാ​യ​താ​യും ട്രൈ​ബ്യൂ​ണ​ൽ വി​ല​യി​രു​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.