കേരളത്തിലെ ഉയർന്ന വൈദ്യുതിനിരക്ക്: ഇടപെടാതെ സുപ്രീംകോടതി
കേരളത്തിലെ ഉയർന്ന വൈദ്യുതിനിരക്ക്:  ഇടപെടാതെ സുപ്രീംകോടതി
Saturday, January 4, 2025 2:59 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ​​​യാ​​​ണു കേ​​​ര​​​ള​​​ത്തി​​​ൽ വൈ​​​ദ്യു​​​തി​​​നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തെ​​​ന്നാ​​​രോ​​​പി​​​ച്ചു ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന​​​ ഘ​​​ട​​​കം ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ സു​​​പ്രീം​​​കോ​​​ട​​​തി.

നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ താ​​​രി​​​ഫ് അ​​​ഥോ​​​റി​​​റ്റി​​​യെ സ​​​മീ​​​പി​​​ക്കാ​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന​​​യുമാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ൽ പൊ​​​തു തെ​​​ളി​​​വെ​​​ടു​​​പ്പു​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.


നി​​​ര​​​ക്ക് വ​​​ർ​​​ധ​​​ന​​​യ്ക്കെ​​​തി​​​രേ പൊ​​​തു​​​വി​​​കാ​​​രം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​തി​​​നാ​​​ലാ​​​ണു ക​​​മ്മീ​​​ഷ​​​ൻ തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ഹ​​​ർ​​​ജി ത​​​ള്ളി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി​​​ക്കു​​​വണ്ടി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ വി​​​നോ​​​ദ് മാ​​​ത്യു വി​​​ൽ​​​സ​​​ണ്‍ സു​​​പ്രീം​​​കോ​​​ട​​​ത​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.