ഡേറ്റിംഗ് ആപ്പുകളിലൂടെ 700 യുവതികളെ കബളിപ്പിച്ച യുവാവ് ഡൽഹിയിൽ പിടിയിൽ
ഡേറ്റിംഗ് ആപ്പുകളിലൂടെ  700 യുവതികളെ കബളിപ്പിച്ച  യുവാവ് ഡൽഹിയിൽ പിടിയിൽ
Sunday, January 5, 2025 2:01 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: യു​​എ​​സി​​ൽ നി​​ന്നു​​ള്ള മോ​​ഡ​​ലാ​​ണെ​​ന്ന വ്യാ​​ജേ​​നെ ഡേ​​​റ്റിം​​​ഗ് ആ​​​പ്പു​​​ക​​​ളി​​​ലൂ​​ടെ എ​​​ഴു​​​നൂ​​​റി​​​ല​​​ധി​​​കം സ്ത്രീ​​​ക​​​ളെ ക​​​ബ​​​ളി​​​പ്പി​​​ച്ച് പ​​​ണം​​​ത​​​ട്ടി​​​യ യു​​​വാ​​​വ് ഡ​​​ൽ​​​ഹി​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യി. ബം​​​ബി​​​ളി​​​ൽ അ​​​ഞ്ഞൂ​​​റോ​​​ളം പേ​​​രും സ്നാ​​​പ്ചാ​​​റ്റി​​​ലും വാ​​​ട്സ്ആ​​​പ്പി​​​ലു​​​മാ​​​യി ഇ​​​രു​​​നൂ​​​റി​​​ലേ​​​റെ​​​പ്പേ​​​രു​​​മാ​​​ണു യു​​​വാ​​​വി​​​ന്‍റെ ച​​​തി​​​യി​​​ൽ വീ​​​ണ​​​ത്.

യു​​​​എ​​​​സി​​​​ൽ താ​​​​മ​​​​സ​​​​മാ​​​​ക്കി​​​​യ മോ​​​ഡ​​​ലെ​​​ന്നു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് തു​​​​ഷാ​​​​ർ ബി​​​​ഷ്ട് എ​​​ന്ന 23 കാ​​​ര​​​ൻ 18 മു​​​ത​​​ൽ 30 വ​​​രെ പ്രാ​​​യ​​​മു​​​ള്ള സ്ത്രീ​​​ക​​​ളെ വ​​​ല​​​യി​​​ൽ​​​ വീ​​​ഴ്ത്തി​​​യ​​​ത്. ബ്ര​​സീലിൽ​​നി​​ന്നു​​ള്ള ഒ​​രു മോ​​ഡ​​ലി​​ന്‍റെ ചി​​ത്രം ഉ​​പ​​യോ​​ഗി​​ച്ചാ​​യി​​രു​​ന്നു ആ​​പ്പു​​ക​​ളി​​ലെ ഇ​​യാ​​ളു​​ടെ അ​​ക്കൗ​​ണ്ട് ത​​യാ​​റാ​​ക്കി​​യ​​ത്.

കി​​​​ഴ​​​​ക്ക​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഷ​​​ക​​​​ർ​​​​പു​​​രി​​​ലെ ഒ​​​രു ഇ​​​ട​​​ത്ത​​​രം കു​​​ടും​​​ബ​​ത്തി​​ൽനി​​ന്നു​​ള്ള തു​​​ഷാ​​​റി​​ന് ചെ​​റി​​യ ജോ​​ലി​​യു​​ണ്ട്. കൂ​​ടു​​ത​​ൽ പ​​ണം തേ​​ടി​​യാ​​ണ് ഇ​​യാ​​ൾ സൈ​​ബ​​ർ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ലേ​​ക്കു തി​​രി​​ഞ്ഞ​​തെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.


ഡേ​​​റ്റിം​​​ഗ് ആ​​​​പ്പു​​​​ക​​​​ളി​​​​ലൂ​​​​ടെ പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​യി സൗ​​​​ഹൃ​​​​ദം സ്ഥാ​​​​പി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷം സ്വ​​​​കാ​​​​ര്യ ചി​​​​ത്ര​​​​ങ്ങ​​​​ളും വീ​​​​ഡി​​​​യോ​​​​ക​​​​ളും കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം ഇ​​​വ പ​​​ര​​​സ്യ​​​മാ​​​ക്കു​​​മെ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണം ത​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​യാ​​​ളു​​​ടെ രീ​​​തി.

പ​​​​ണം ന​​​​ൽ​​​​കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ചി​​​​ത്ര​​​​ങ്ങ​​​​ൾ ഡാ​​​​ർ​​​​ക്ക് വെ​​​​ബ്ബി​​​​ന് വി​​​​ൽ​​​​ക്കു​​​​മെ​​​​ന്നു​​​വ​​​രെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഒ​​​​രു വെ​​​​ർ​​​​ച്വ​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ മൊ​​​​ബൈ​​​​ൽ ന​​​​ന്പ​​​​റും ഇ​​​​തി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.