ഡോ. മൻമോഹൻ സിംഗിന്‍റെ സ്മാരകം: പ്രതിഷേധിച്ച് കോൺഗ്രസ്, പ്രതിരോധിച്ച് ബിജെപി
ഡോ. മൻമോഹൻ സിംഗിന്‍റെ സ്മാരകം: പ്രതിഷേധിച്ച് കോൺഗ്രസ്, പ്രതിരോധിച്ച് ബിജെപി
Monday, December 30, 2024 1:57 AM IST
സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ന്ത്യ​​​ക​​​ർ​​​മ​​​ത്തി​​​നും സ്മാ​​​ര​​​കം നി​​​ർ​​​മി​​​ക്കാ​​​നും പ്ര​​​ത്യേ​​​ക സ്ഥ​​​ലം അ​​​നു​​​വ​​​ദി​​​ക്കാ​​​തെ അ​​​ന്ത​​​രി​​​ച്ച മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗി​​​നോ​​​ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​നാ​​​ദ​​​ര​​​വ് കാ​​​ട്ടി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം ശ​​​ക്ത​​​മാ​​​യി​​​രി​​​ക്കെ ആ​​​രോ​​​പ​​​ണ- പ്ര​​​ത്യാ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സും ബി​​​ജെ​​​പി​​​യും രം​​​ഗ​​​ത്ത്. അ​​​ന്ത്യ​​​ക​​​ർ​​​മ​​​ത്തി​​​നും സ്മാ​​​ര​​​കം നി​​​ർ​​​മി​​​ക്കാ​​​നും സ്ഥ​​​ലം ക​​​ണ്ടെ​​​ത്തി ന​​​ൽ​​​കാ​​​തെ കേ​​​ന്ദ്രം മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ അ​​​പ​​​മാ​​​നി​​​ച്ചു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം കോ​​​ണ്‍ഗ്ര​​​സ് ഇ​​​ന്ന​​​ലെ​​​യും ആ​​​വ​​​ർ​​​ത്തി​​​ച്ചു. എ​​​ന്നാ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കു പ്ര​​​തി​​​രോ​​​ധം തീ​​​ർ​​​ക്കാ​​​ൻ പ​​​ഴ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​ന്ന​​​ലെ കൂ​​​ടു​​​ത​​​ൽ ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ രം​​​ഗ​​​ത്തെ​​​ത്തി.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി, എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, പ്രി​​​യ​​​ങ്ക ഗാ​​​ന്ധി, പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി അം​​​ഗം പ​​​വ​​​ൻ ഖേ​​​ര തു​​​ട​​​ങ്ങി​​​യ നേ​​​താ​​​ക്ക​​​ളാ​​​ണു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ആ​​​രോ​​​ണ​​​വു​​​മാ​​​യി രം​​​ഗ​​​ത്തു​​​വ​​​ന്ന​​​ത്. ഭാ​​​ര​​​ത​​​മാ​​​താ​​​വി​​​ന്‍റെ മ​​​ഹാ​​​നാ​​​യ പു​​​ത്ര​​​നും സി​​​ക്ക് സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​ഥ​​​മ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗി​​​ന്‍റെ അ​​​ന്ത്യ​​​ക​​​ർ​​​മ​​​ങ്ങ​​​ൾ നി​​​ഗം​​​ബോ​​​ധ് ഘ​​​ട്ട് പൊ​​​തു​​​ശ്മ​​​ശാ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ​​​തി​​​ലൂ​​​ടെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​ദ്ദേ​​​ഹ​​​ത്തെ പൂ​​​ർ​​​ണ​​​മാ​​​യും അ​​​പ​​​മാ​​​നി​​​ച്ചു​​​വെ​​​ന്നാ​​​ണ് രാ​​​ഹു​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ച്ച പോ​​​സ്റ്റി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ത​​​രം​​​താ​​​ണ രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​ണു ക​​​ളി​​​ക്കു​​​ന്ന​​​തെ​​​ന്ന് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ആ​​​രോ​​​പി​​​ച്ചു. അ​​​നാ​​​ദ​​​ര​​​വി​​​ന്‍റെ​​​യും കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യു​​​ടെ​​​യും ഞെ​​​ട്ടി​​​ക്കു​​​ന്ന കാ​​​ഴ്ച​​​ക​​​ളാ​​​ണ് സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങി​​​ൽ അ​​​ര​​​ങ്ങേ​​​റി​​​യ​​​തെ​​​ന്നാ​​​ണ് പ​​​വ​​​ൻ ഖേ​​​ര​​​യു​​​ടെ ആ​​​രോ​​​പ​​​ണം. സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങ് ന​​​ട​​​ന്ന സ്ഥ​​​ല​​​ത്ത് മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാ​​​വ​​​ർ​​​ക്കും ഇ​​​രി​​​പ്പി​​​ടം ഒ​​​രു​​​ക്കി​​​യി​​​ല്ലെ​​​ന്നും പ​​​വ​​​ൻ ഖേ​​​ര ആ​​​രോ​​​പി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗി​​​ന്‍റെ സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങു​​​ക​​​ൾ കോ​​​ണ്‍ഗ്ര​​​സ് രാ​​​ഷ്‌​​​ട്രീ​​​യ​​​വ​​​ത്ക​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ കാ​​​പ​​​ട്യ​​​മാ​​​ണു വെ​​​ളി​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗി​​​നെ കോ​​​ണ്‍ഗ്ര​​​സ് പ​​​ല​​​ത​​​വ​​​ണ അ​​​വ​​​ഗ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്.


സാ​​​ന്പ​​​ത്തി​​​ക പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളു​​​ടെ ശി​​​ല്പി​​​യാ​​​യ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പി.​​​വി. ന​​​ര​​​സിം​​​ഹ റാ​​​വു​​​വി​​​നു​​​ള്ള സ്മാ​​​ര​​​ക​​​വും എ​​​ഐ​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​വും കോ​​​ണ്‍ഗ്ര​​​സ് നി​​​ഷേ​​​ധി​​​ച്ചു. മു​​​ൻ രാ​​​ഷ്‌​​​ട്ര​​​പ​​​തി പ്ര​​​ണ​​​ബ് മു​​​ഖ​​​ർ​​​ജി​​​യു​​​ടെ മ​​​ര​​​ണ​​​ശേ​​​ഷം അ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ കോ​​​ണ്‍ഗ്ര​​​സ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ന​​​ൽ​​​കി​​​യ ഭാ​​​ര​​​ത​​​ര​​​ത്ന പു​​​ര​​​സ്കാ​​​ര​​​ത്തെ​​​പ്പോ​​​ലും വി​​​ല​​​കു​​​റ​​​ച്ച് കാ​​​ണി​​​ച്ചു​​​വെ​​​ന്നും അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

എ​​​ല്ലാ ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടും​​​കൂ​​​ടി​​​യാ​​​ണ് ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗി​​​ന്‍റെ അ​​​ന്ത്യ​​​ക​​​ർ​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തെ​​​ന്നും സം​​​സ്കാ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​വ​​​ർ അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടു വ​​​ലി​​​യ ദ്രോ​​​ഹ​​​മാ​​​ണു ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി പ​​​റ​​​ഞ്ഞു.

ചിതാഭസ്മം യമുനയിൽ ലയിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡോ. ​​​മ​​​ന്‍മോ​​​ഹ​​​ന്‍ സിം​​​ഗി​​​ന്‍റെ ചി​​​താ​​​ഭ​​​സ്മം യ​​​മു​​​നാ​​​ന​​​ദി​​​യി​​​ൽ നി​​​മ​​​ജ്ജ​​​നം ചെ​​​യ്തു. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ചേ​​​ർ​​​ന്ന് സി​​​ഖ് മ​​​താ​​​ചാ​​​ര​​​പ്ര​​​കാ​​​രം യ​​​മു​​​ന​​​യി​​​ലെ മ​​​ജ്‌​​​ന ഘാ​​​ട്ടി ഗു​​​രു​​​ദ്വാ​​​ര​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള യ​​​മു​​​നാ ഘാ​​​ട്ടി​​​യി​​​ൽ ചി​​​താ​​​ഭ​​​സ്മം ഒ​​​ഴു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സം​​​സ്കാ​​​ര​​​ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ന്ന നി​​​ഗം​​​ബോ​​​ധ്ഘ​​​ട്ട് ശ്മ​​​ശാ​​​ന​​​ത്തി​​​ൽനി​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണു ചി​​​താ​​​ഭ​​​സ്മം ശേ​​​ഖ​​​രി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് ഗു​​​രു​​​ദ്വാ​​​ര​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഡോ.​​​ മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗി​​​ന്‍റെ ഭാ​​​ര്യ ഗു​​​ർ​​​ശ​​​ര​​​ൺ കൗ​​​റി​​​നൊ​​​പ്പം പെ​​​ൺ​​​മ​​​ക്ക​​​ളാ​​​യ ഉ​​​പീ​​​ന്ദ​​​ർ സിം​​​ഗ്, ദാ​​​മ​​​ൻ സിം​​​ഗ്, അ​​​മൃ​​​ത് സിം​​​ഗ് എ​​​ന്നി​​​വ​​​രും അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളും നി​​​മ​​​ജ്ജ​​​ന​​​ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. സി​​​ഖ് മ​​​താ​​​ചാ​​​ര​​​പ്ര​​​കാ​​​രം ബു​​​ധ​​​നാ​​​ഴ്ച ഡ​​​ൽ​​​ഹി മോ​​​ട്ടി​​​ലാ​​​ൽ നെ​​​ഹ്റു മാ​​​ർ​​​ഗി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ അ​​​ഖ​​​ണ്ഡ് പ​​​ഥ് എ​​​ന്ന ച​​​ട​​​ങ്ങും നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.