വീ​ടി​നു മു​ക​ളി​ലേക്കു മ​ണ്ണിടി​ഞ്ഞു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു
വീ​ടി​നു മു​ക​ളി​ലേക്കു മ​ണ്ണിടി​ഞ്ഞു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, June 26, 2024 1:43 AM IST
മൂ​​​​ന്നാ​​​​ർ: ക​​​​ന​​​​ത്ത മ​​​​ഴ​​​​യി​​​​ൽ വീ​​​​ടി​​​​നു മു​​​​ക​​​​ളി​​​​ൽ മ​​​​ണ്ണ് ഇ​​​​ടി​​​​ഞ്ഞു​​വീ​​​​ണ് വീ​​​​ട്ട​​​​മ്മ മ​​​​രി​​​​ച്ചു. മൂ​​​​ന്നാ​​​​ർ ല​​​​ക്ഷം വീ​​ട് കോ​​​​ള​​​​നി​​യി​​ലെ കു​​​​മാ​​​​റി​​​​ന്‍റെ ഭാ​​​​ര്യ മാ​​​​ല (42) യാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഇ​​ന്ന​​ലെ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചോ​​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​​ഭ​​​​വം.

വീ​​​​ടി​​​​ന്‍റെ അ​​​​ടു​​​​ക്ക​​​​ള ഭാ​​​​ഗ​​​​ത്ത് ജോ​​​​ലി ചെ​​​​യ്തു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ല. 20 അ​​​​ടി​​ ഉ​​​​യ​​​​ര​​​​ത്തി​​​​ൽ​​​നി​​​​ന്ന് മ​​​​ണ്ണ് ഇ​​ടി​​ഞ്ഞു ​​യു​​വ​​തി നി​​ന്നി​​രു​​ന്ന ഭാ​​ഗ​​ത്ത് പ​​തി​​ക്കു​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വീ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മ​​​​ക​​​​ളാ​​​​ണ് നാ​​​​ട്ടു​​​​കാ​​​​രെ വി​​​​ളി​​​​ച്ചു​​കൂ​​​​ട്ടി​​ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​​ട​​​​ങ്ങി​​​​യ​​​​ത്. തു​​ട​​ർ​​ന്ന് അ​​​​ഗ്‌​​നി​​​​ശ​​​​മ​​​​ന​​​​സേ​​​​ന​​യും പോ​​ലീ​​സു​​മെ​​ത്തി ഇ​​​​വ​​​​രെ പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത് സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. കു​​​​മാ​​​​ർ-​​മാ​​​​ല ദ​​​​ന്പ​​​​തി​​​​ക​​​​ൾ​​​​ക്ക് മൂ​​​​ന്നു മ​​​​ക്ക​​​​ളാ​​ണു​​ള്ള​​ത്.


അ​​പ​​ക​​ട​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ല​​​​ക്ഷം​​വീ​​ട് കോ​​​​ള​​​​നി ഭാ​​​​ഗ​​​​ത്ത് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലു​​​ള്ള വീ​​​​ടു​​​​ക​​​​ളി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​രെ സു​​​​ര​​​​ക്ഷി​​​​ത​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റാ​​ൻ ന​​ട​​പ​​ടി ആ​​രം​​ഭി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.