ലോ​റി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി വ​ർ​ധി​പ്പി​ക്കു​മെ​ന്നു മ​ന്ത്രി ഗ​ണേ​ഷ്കു​മാ​ർ
ലോ​റി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി  വ​ർ​ധി​പ്പി​ക്കു​മെ​ന്നു മ​ന്ത്രി ഗ​ണേ​ഷ്കു​മാ​ർ
Wednesday, June 26, 2024 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​റി​​​ക​​​ളു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ കാ​​​ലാ​​​വ​​​ധി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തു പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ഇ​​​ക്കാ​​​ര്യം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്ത് മ​​​ന്ത്രി​​​സ​​​ഭാ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​യ്ക്കു​​​മെ​​​ന്നും ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

പു​​​തി​​​യ വാ​​​ഹ​​​നം ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്പോ​​​ൾ​​ത്ത​​​ന്നെ മോ​​​ട്ടോ​​​ർ തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ലേ​​​ക്കു​​​ള്ള തു​​​ക നേ​​​രി​​​ട്ട് എ​​​ത്തു​​​ന്ന സം​​​വി​​​ധാ​​​നം ഉ​​​ട​​​ൻ ഒ​​​രു​​​ക്കും. നാ​​​ഗാ​​​ലാ​​​ൻ​​​ഡി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വ​​​ണ്ടി​​​ക​​​ൾ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ ത​​​ര​​​ത്തി​​​ൽ രൂ​​​പ​​​മാ​​​റ്റം വ​​​രു​​​ത്തി കേ​​​ര​​​ള​​​ത്തി​​​ൽ ഓ​​​ടു​​​ന്നു​​​ണ്ട്. ഇ​​​ക്കാ​​​ര്യം നാ​​​ഗാ​​​ലാ​​​ൻ​​​ഡ് സ​​​ർ​​​ക്കാ​​​രി​​​നെ ക​​​ത്തി​​​ലൂ​​​ടെ അ​​​റി​​​യി​​​ക്കും.


ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ നേ​​​രി​​​ട്ടു​​​പോ​​​കും. ച​​​ര​​​ക്കു​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​മി​​​ത അ​​​ള​​​വി​​​ൽ ച​​​ര​​​ക്കു ക​​​യ​​​റ്റു​​​ന്ന​​​തു പ​​​രി​​​ശോ​​​ധി​​​ക്കും.

പ്ര​​​വ​​​ർ​​​ത്ത​​​ന​​ര​​​ഹി​​​ത​​​മാ​​​യ ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് ഡ്രൈ​​​വിം​​ഗ് സ്കൂ​​​ളു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കും. സ്പീ​​​ഡ് ഗ​​​വ​​​ർ​​​ണ​​​ർ ഊ​​​രി മാ​​​റ്റി വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഓ​​​ടി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.