മ​ണ്ണു​മാ​ന്തി​യ​ന്ത്രം ക​ഴു​കു​ന്ന​തി​നി​ടെ ദേഹത്തേക്കു വീണ് യു​വാ​വ് മരിച്ചു
മ​ണ്ണു​മാ​ന്തി​യ​ന്ത്രം ക​ഴു​കു​ന്ന​തി​നി​ടെ ദേഹത്തേക്കു വീണ് യു​വാ​വ് മരിച്ചു
Wednesday, June 26, 2024 12:57 AM IST
പ​​​ടു​​​പ്പ് (കാ​​​സ​​​ര്‍​ഗോ​​​ഡ്): ക​​​ഴു​​​കു​​​ന്ന​​​തി​​​നി​​​ടെ മ​​​ണ്ണു​​​മാ​​​ന്തി​​​യ​​​ന്ത്രം ദേ​​​ഹ​​​ത്തേ​​​ക്കു മ​​​റി​​​ഞ്ഞു​​വീ​​​ണു യു​​​വാ​​​വി​​​നു ദാ​​​രു​​​ണാ​​​ന്ത്യം.

ബ​​​ന്ത​​​ടു​​​ക്ക​​​യി​​​ലെ പ​​​രേ​​​ത​​​നാ​​​യ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ബ​​​ണ്ടം​​​കൈ ച​​​ന്ദ്ര​​​ന്‍റെ​​​യും മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ് കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് മി​​​നി ച​​​ന്ദ്ര​​​ന്‍റെ​​​യും മ​​​ക​​​ന്‍ പ്രീ​​​തം​​​ലാ​​​ല്‍ ച​​​ന്ദ് (23) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​മ്പ​​​തോ​​​ടെ പ​​​ടു​​​പ്പ് ബ​​​ണ്ടം​​​കൈ​​​യി​​​ലെ മു​​​ത്ത​​​ശി​​​യു​​​ടെ വീ​​​ട്ടു​​​മു​​​റ്റ​​​ത്താ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ചെ​​​ങ്ക​​​ല്ലു​​​ക​​​ള്‍​ക്കു മു​​​ക​​​ളി​​​ല്‍ ക​​​യ​​​റ്റി​​​വ​​​ച്ച മ​​​ണ്ണു​​​മാ​​​ന്തി​​​യ​​​ന്ത്രം തെ​​​ന്നി ദേ​​​ഹ​​​ത്തേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​ത​​​ന്നെ പ്രീ​​​തം മ​​​ര​​​ണ​​​പ്പെ​​​ട്ടു. നാ​​​ട്ടു​​​കാ​​​രു​​​ടെ ഏ​​​റെ നേ​​​ര​​​ത്തെ പ​​​രി​​​ശ്ര​​​മ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് പ്രീ​​​ത​​​മി​​​നെ പു​​​റ​​​ത്തെ​​​ടു​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ച​​​ത്. സ​​​ഹോ​​​ദ​​​ര​​​ന്‍: ഗൗ​​​തം​​​ലാ​​​ല്‍ ച​​​ന്ദ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.