ജോൺപോൾ പാപ്പ പുരസ്കാരങ്ങൾ വിതരണം ചെയ്തു
ജോൺപോൾ പാപ്പ പുരസ്കാരങ്ങൾ വിതരണം ചെയ്തു
Tuesday, June 25, 2024 1:23 AM IST
കോ​ട്ട​യം: കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ല്‍ക​പ്പെ​ടു​ന്ന 18-ാമ​ത് ജോ​ണ്‍പോ​ള്‍ പാ​പ്പ പു​ര​സ്‌​കാ​ര സ​മ​ര്‍പ്പ​ണ​വും അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​വും മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ ന​ട​ന്നു. ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ ക​തോ​ലി​ക്ക ബാ​വാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ത​ങ്ങ​ളും സ​ഭ​ക​ളും ത​മ്മി​ല്‍ സാ​ഹോ​ദ​ര്യം പു​ല​ര്‍ത്തേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് കാ​തോ​ലി​ക്ക ബാ​വാ പ​റ​ഞ്ഞു. ഗോ​വ ഗ​വ​ര്‍ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള, ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി, പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ന്‍ കോ​ള​ജ് സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ഹ​ര്‍ഷ​ജ​ന്‍ പ​ഴ​യാ​റ്റി​ല്‍, കാ​രി​ത്താ​സ് കാ​ന്‍സ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ലെ സ​ര്‍ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി​യി​ലെ സീ​നി​യ​ര്‍ ക​ണ്‍സ​ള്‍ട്ട​ന്‍റ് ഡോ. ​ജോ​ജോ വി. ​ജോ​സ​ഫ്, കോ​ട്ട​യം പൂ​വ​ന്തു​രു​ത്ത് തി​രു​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ലി​സ് മ​ണി​യ​ങ്ങാ​ട്ട്, കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ര്‍ ഇ​ന്‍റ​ര്‍വെ​ഷ​ണ​ല്‍ കാ​ര്‍ഡി​യോ​ള​ജി​സ്റ്റ് ഡോ. ​ദീ​പ​ക് ഡേ​വി​ഡ്‌​സ​ണ്‍ എ​ന്നി​വ​ര്‍ക്ക് ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.


നി​ര്‍മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ മ​നു​ഷ്യസ​മൂ​ഹ​ത്തി​നു​ണ്ടാ​കു​ന്ന ദോ​ഷ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​ദ്ധ വേ​ണ​മെ​ന്ന് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി മ​റു​പ​ടി പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

ജോ​ണ്‍ പോ​ള്‍ പാ​പ്പ​യു​ടെ പേ​രി​ലു​ള​ള പു​ര​സ്‌​കാ​രം സ്വീ​ക​രി​ക്കു​ന്ന​ത് ജീ​വി​ത​ത്തി​ലെ നി​ര്‍ണാ​യ​ക നി​മി​ഷ​മെ​ന്നു പ​റ​ഞ്ഞ ഗോ​വ ഗ​വ​ര്‍ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍പി​ള്ള കേ​ര​ള​ത്തി​ല്‍ എ​ല്ലാ കാ​ര്യ​ത്തി​ലും വി​ദ്വേ​ഷ​ത്തി​നന്‍റെ വി​ള​വെ​ടു​പ്പാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും വൈ​കാ​രി​ക​ത ആ​ളി​ക്ക​ത്തി​ക്കാ​തെ മാ​ന​വി​ക​ത​യ്ക്ക് മു​ന്‍തൂ​ക്കം ന​ല്‍ക​ണ​മെ​ന്നും മ​റു​പ​ടി പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. മാ​ണി പു​തി​യി​ടം, എം​എ​ല്‍എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, മോ​ന്‍സ് ജോ​സ​ഫ്, കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് പി.​പി. ജോ​സ​ഫ്, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​സി.​ടി. അ​ര​വി​ന്ദ​കു​മാ​ര്‍, കോ​ട്ട​യം മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്സ​ണ്‍ ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.