മദ്യപാനം പക്ഷികൾക്കും ഹാനികരം
മ​ദ്യ​പി​ച്ച് സു​ബോ​ധം ന​ഷ്ട​പ്പെ​ട്ട് മ​ണ്ട ത്ത​ര​ങ്ങ​ൾ കാ​ട്ടി​ക്കൂ​ട്ടു​ന്ന മ​നു​ഷ്യ​രു​ണ്ട ്. എ​ന്നാ​ൽ മ​ദ്യം അ​ക​ത്തു ചെ​ന്നാ​ൽ മ​നു​ഷ്യ​ർ​ക്ക് മാ​ത്ര​മ​ല്ല പ​ക്ഷി​ക​ൾ​ക്കും സു​ബോ​ധം ന​ഷ്ട​പ്പെ​ടു​മെ​ന്നും അ​വ​ർ മ​ണ്ട ത്ത​ര​ങ്ങ​ൾ കാ​ണി​ക്കു​മെ​ന്നും തെ​ളി​യി​ക്കു​ക​യാ​ണ് അ​മേ​രി​ക്ക​യി​ലെ മി​ന​സോ​ട്ട​യി​ലു​ള്ള കു​റ​ച്ചു പ​ക്ഷി​ക​ൾ.

മി​ന​സോ​ട്ട​യി​ലെ ചെ​റി​യ ടൗ​ണാ​യ ഗി​ൽ​ബെ​ർ​ട്ടി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ട​ത്തെ വീ​ടു​ക​ളി​ലെ ജ​നാ​ല​ക​ളി​ലും വാ​തി​ലു​ക​ളി​ലു​മൊ​ക്കെ പ​ക്ഷി​ക​ൾ പ​റ​ന്നു വ​ന്ന് കൊ​ത്തി ബ​ഹ​ളം വ​യ്ക്കു​ക​യാ​ണ്. ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങു​ന്ന വീ​ട്ടു​കാ​രെ ആ​ക്ര​മി​ക്കാ​ൻ പോ​ലും ഇ​വ​ർ മു​തി​രാ​റു​ണ്ടത്രെ. ​വീ​ടു​ക​ൾ​ക്ക​ടു​ത്തു​ള്ള മ​ര​ങ്ങ​ളി​ലും മ​റ്റും വ​ന്നി​രു​ന്ന് വെ​റു​തെ ബ​ഹ​ളം വ​യ്ക്കു​ന്ന​തും പ​തി​വാ​ണ്. കാ​ര്യ​മെ​ന്തെ​ന്ന​റി​യാ​ൻ നാ​ട്ടു​കാ​ർ പോ​ലീ​സി​നെ സ​മീ​പി​ച്ചു. ഒ​രു പ​ക്ഷി​ശാ​സ്ത്ര​ജ്ഞ​ന്‍റെ സ​ഹാ​യ​ത്തോ​ടെ കേ​സ് അ​ന്വേ​ഷി​ച്ച പോ​ലീ​സ് ഒ​ടു​വി​ൽ പ​ക്ഷി​ക​ളു​ടെ ഈ ​വി​ചി​ത്ര പ്ര​വൃ​ത്തി​ക​ളു​ടെ കാ​ര​ണം ക​ണ്ടെ​ത്തി.

ഈ ​പ​ക്ഷി​ക​ളെ​ല്ലാം മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്ക് എ​ങ്ങ​നെ മ​ദ്യം കി​ട്ടി​യെ​ന്ന​ല്ലെ? ഈ ​പ്ര​ദേ​ശ​ത്ത് ധാ​ര​ള​മു​ള്ള ഒ​രു ചു​വ​ന്ന പ​ഴം ക​ഴി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കെ​ല്ലാം കാ​ര​ണം. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കാ​ര​ണം ഈ ​പ​ഴ​ങ്ങ​ൾ പു​ളി​ച്ചി​രു​ന്നു. ഫെ​ർ​മ​ന്േ‍​റ​ഷ​ൻ സം​ഭ​വി​ച്ച​തോ​ടെ പ​ഴ​ങ്ങ​ളി​ൽ എ​ത്ത​നോ​ളി​ന്‍റെ അ​ള​വ് കൂ​ടി. കു​ഞ്ഞു പ​ക്ഷി​ക​ളു​ടെ ശ​രീ​ര​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ലും അ​ധി​ക​മാ​യി​രു​ന്നു ഇ​തി​ന്‍റെ ല​ഹ​രി. ഇ​തോ​ടെ പ​ക്ഷി​ക​ളു​ടെ സു​ബോ​ധം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.