യുക്രെയ്നിൽ ഹെലികോപ്റ്ററുകൾ തകർന്ന് ആറ് സൈനികർ മരിച്ചു
Thursday, August 31, 2023 6:03 AM IST
കീവ്: കിഴക്കൻ യുക്രെയ്നിലുണ്ടായ രണ്ട് ഹെലികോപ്റ്റർ അപകടങ്ങളിലായി ആറ് സൈനികർ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ൻ സേന. എംഐ-8 ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്.
ഡൊനെറ്റ്സ്ക് മേഖലയിലെ ബഖ്മുട്ടിന് പടിഞ്ഞാറുള്ള വലിയ പട്ടണമായ ക്രാമാറ്റോർസ്കിന് സമീപമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ഹെലികോപ്റ്ററുകളും പൂർണമായി തകർന്നു.
അപകടസ്ഥലത്ത് നിന്നും മൃതദേഹങ്ങൾ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്നവർ ഉദ്യോഗസ്ഥരാണെന്ന് എയർഫോഴ്സ് വക്താവ് യെവൻ രകിത, പബ്ലിക് ബ്രോഡ്കാസ്റ്റർ സസ്പിൽനോട് പറഞ്ഞു.