തൃശൂരില്‍ വീട്ടുമുറ്റത്ത് പുലി; ദൃശ്യങ്ങള്‍ സിസിടിവിയിൽ പതിഞ്ഞു
Wednesday, September 18, 2024 10:11 AM IST
തൃശൂര്‍: മുപ്ലിയില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മൂപ്ലി ഓലിക്കല്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടത്.
നായയുടെ നിര്‍ത്താതയുള്ള കുര കേട്ട് വീട്ടുകാര്‍ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് വീട്ടുമുറ്റത്ത് പുലിയെ കണ്ടത്. സിസിടിവി ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ ഇവിടെ വന്യജീവി ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു.