നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു
Wednesday, September 18, 2024 9:34 AM IST
തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കല്ലറ നിര്മണ്കടവ് സ്വദേശി സഞ്ജു(45) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ടാണ് അപകടം. കുടുംബവീട്ടിലേക്ക് പോകുമ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിയുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.