തൃശൂരിൽ ഇന്ന് പുലികളിറങ്ങും; സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
Wednesday, September 18, 2024 11:24 AM IST
തൃശൂർ: ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ ഇന്ന് പുലികളി നടക്കും. വൈകിട്ട് അഞ്ചിനാണ് പുലികളിയുടെ ഫ്ലാഗ് ഓഫ്. പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു.
ഏഴ് ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. 350 ൽ ഏറെ പുലികൾ ഇത്തവണ പങ്കെടുക്കുന്നുണ്ട്. പുലികളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാവിലെ തേക്കിന്‍കാടും സ്വരാജ് റൗണ്ടിലെ വിവിധ മേഖലകളിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ല. ഉച്ച മുതൽ സ്വരാജ് റൗണ്ടിലേക്ക് പൂർണമായി വാഹനങ്ങൾ നിരോധിക്കും. പുലികളിക്കുള്ള ഒരുക്കങ്ങൾഎല്ലാം പൂർത്തിയായതായി കോർപ്പറേഷനും പോലീസും അറിയിച്ചു.