വെടിനിർത്തൽ ലംഘിച്ച് യുക്രെയ്നിൽ റഷ്യൻ ആക്രമണം
Friday, January 6, 2023 5:46 PM IST
മോസ്കോ: വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ യുക്രെയ്നിൽ റഷ്യയുടെ ആക്രമണം. ഓര്‍ത്തഡോക്സ് ക്രിസ്മസ് പ്രമാണിച്ച് 36 മണിക്കൂർ നേരത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇത് ലംഘിച്ചായിരുന്നു റഷ്യൻ ആക്രമണം.
യുക്രെയ്നുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന റഷ്യന്‍ സൈനികര്‍ വെള്ളിയാഴ്ച ഉച്ചമുതല്‍ ശനിയാഴ്ച അര്‍ധരാത്രിവരെ വെടിയുതിര്‍ക്കരുതെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ഉത്തരവിട്ടിരുന്നു. റഷ്യയിലെയും യുക്രെയ്നിലെയും ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്നതിനാല് ജനുവരി ആറ് ഏഴ് തീയതികളിലായാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.
വെടിനിർത്തൽ 36 മണിക്കൂർ നീണ്ടുനിൽക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇതിനു മുൻപ് തന്നെ റഷ്യ വ്യോമാക്രമണം ആരംഭിച്ചു.