കിവീസ് 307നു പുറത്ത്
Friday, August 1, 2025 2:40 AM IST
ബുലവായോ: സിംബാബ്വെയ്ക്ക് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡ് 307നു പുറത്ത്.
ആതിഥേയരുടെ ഒന്നാം ഇന്നിംഗ്സ് 149ല്‍ അവസാനിച്ചിരുന്നു. കിവീസിനായി ഡെവോണ്‍ കോണ്‍വെ (88), ഡാരെല്‍ മിച്ചല്‍ (80) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.