ലൂര്‍ദ് സെമി
Friday, August 1, 2025 2:41 AM IST
കോട്ടയം: 20-ാമത് ലൂര്‍ദിയന്‍ ട്രോഫി ബാസ്കറ്റ്ബോളില്‍ ആതിഥേയരായ ലൂര്‍ദ് പബ്ലിക് സ്കൂള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെമിയില്‍. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളിനെ 20-61നു കീഴടക്കിയാണ് ലൂര്‍ദ് സെമിയിലെത്തിയത്.
കുരിയനാട് സെന്റ് ആന്‍സിനെ 51-57നു കീഴടക്കി എസ്എച്ച് കിളിമലയും സെമിയിലെത്തി. വാഴക്കുളം കാര്‍മല്‍, കോഴിക്കോട് സില്‍വര്‍ ഹില്‍സ് ടീമുകളും അവസാന നാലില്‍ ഇടംനേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം മൗണ്ട് കാര്‍മല്‍, കോഴിക്കോട് പ്രൊവിഡന്‍സ്, കൊരട്ടി ലിറ്റില്‍ ഫ്ളവര്‍, കോട്ടയം എസ്എച്ച് മൗണ്ട് ടീമുകളാണ് സെമിയിലെത്തിയത്.