ജോ​​ഹ​​ന്നാ​​സ്ബ​​ര്‍​ഗ്: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2025 സീ​​സ​​ണ്‍ അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി നീ​​ണ്ട​​തോ​​ടെ ഫ്രാ​​ഞ്ചൈ​​സി​​ക​​ള്‍ പ്ര​​തി​​സ​​ന്ധി​​യി​​ല്‍.

ഇ​​ന്ത്യ-​​പാ​​ക് സം​​ഘ​​ര്‍​ഷ​​ത്തെ​​ത്തു​​ട​​ര്‍​ന്ന് ഐ​​പി​​എ​​ല്‍ നി​​ര്‍​ത്തി​​വ​​ച്ച​​താ​​ണ് പ്ര​​ശ്‌​​ന​​മാ​​യ​​ത്. മേ​​യ് 25നു ​​ന​​ട​​ക്കേ​​ണ്ട ഐ​​പി​​എ​​ല്‍ ഫൈ​​ന​​ല്‍ ജൂ​​ണ്‍ മൂ​​ന്നി​​ലേ​​ക്ക് നീ​​ണ്ടു. പു​​തു​​ക്കി​​യ മ​​ത്സ​​ര​​ക്ര​​മം അ​​നു​​സ​​രി​​ച്ച് മേ​​യ് 17ന് ​​ഐ​​പി​​എ​​ല്‍ പു​​ന​​രാ​​രം​​ഭി​​ക്കും. 29 മു​​ത​​ലാ​​ണ് പ്ലേ ​​ഓ​​ഫ്.

എ​​ന്നാ​​ല്‍, ജൂ​​ണ്‍ 11ന് ​​ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ഫൈ​​ന​​ലി​​ന് ഒ​​രു​​ങ്ങു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ത​​ങ്ങ​​ളു​​ടെ ക​​ളി​​ക്കാ​​ര്‍​ക്ക് അ​​ന്ത്യ​​ശാ​​സ​​നം ന​​ല്‍​കി​​ക്ക​​ഴി​​ഞ്ഞു. മേ​​യ് 26ന് ​​ടീ​​മി​​നൊ​​പ്പം ചേ​​രാ​​നാ​​ണ് നി​​ര്‍​ദേ​​ശം.

മേ​​യ് 31ന് ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ ടീം ​​ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രാ​​യ ലോ​​ക ടെ​​സ്റ്റ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ഫൈ​​ന​​ലി​​നാ​​യി ഇം​​ഗ്ല​​ണ്ടി​​ല്‍ എ​​ത്തും. ജൂ​​ണ്‍ മൂ​​ന്നി​​ന് സിം​​ബാ​​ബ്‌വെ​​യു​​മാ​​യി ച​​തു​​ര്‍​ദി​​ന സ​​ന്നാ​​ഹമ​​ത്സ​​രം ക​​ളി​​ച്ച​​ശേ​​ഷ​​മാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഫൈ​​ന​​ലി​​നി​​റ​​ങ്ങു​​ന്ന​​ത്.


ലോ​​ക ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ഫൈ​​ന​​ലി​​നു​​ള്ള ടീ​​മി​​ലെ എ​​ട്ട് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ ക​​ളി​​ക്കാ​​ര്‍ ഐ​​പി​​എ​​ല്ലി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ റ​​യാ​​ന്‍ റി​​ക്ക​​ല്‍​ട്ട​​ന്‍, കോ​​ര്‍​ബി​​ന്‍ ബോ​​ഷ്, റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ലു​​ന്‍​ഗി എ​​ന്‍​ഗി​​ഡി, ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സി​​ന്‍റെ ട്രി​​സ്റ്റ​​ണ്‍ സ്റ്റ​​ബ്‌​​സ്, പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സി​​ന്‍റെ മാ​​ര്‍​ക്കോ യാ​​ന്‍​സ​​ണ്‍, ല​​ക്‌​​നോ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സി​​ന്‍റെ എ​​യ്ഡ​​ന്‍ മാ​​ക്രം, ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ന്‍റെ ക​​ഗി​​സൊ റ​​ബാ​​ഡ, സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ വി​​യാ​​ന്‍ മ​​ള്‍​ഡ​​ര്‍ എ​​ന്നി​​വ​​രാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ടീ​​മി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

നി​​ല​​പാ​​ടി​​ല്‍ അ​​യ​​വു​​ വ​​രു​​ത്താ​​ന്‍ ക്രി​​ക്ക​​റ്റ് സൗ​​ത്ത് ആ​​ഫ്രി​​ക്ക​​യു​​മാ​​യി ബി​​സി​​സി​​ഐ ച​​ര്‍​ച്ച ന​​ട​​ത്തു​​ന്നു​​ണ്ട്.