കിവീസ് ജയം
Sunday, December 10, 2023 1:33 AM IST
മിർപുർ: ബംഗ്ലാദേശിനെതിരേയുള്ള രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ നാല് വിക്കറ്റ് ജയം സ്വന്തമാക്കി ന്യൂസിലൻഡ് പരന്പര 1-1 സമനിലയാക്കി.
ബൗളിംഗിലും ബാറ്റിംഗിലും (3/31. 87, 40*) കിവീസിനായി രണ്ട് ഇന്നിംഗ്സിലും നിർണായക പ്രകടനം നടത്തിയ ഗ്ലെൻ ഫിലിപ്സാണ് കളിയിലെ താരം.
സ്കോർ: ബംഗ്ലാദേശ് 172, 144. ന്യൂസിലൻഡ് 180, 139/6.
137 റണ്‍സ് വിജയലക്ഷ്യമിട്ട് ഇറങ്ങിയ ന്യൂസിലൻഡ് ആറു വിക്കറ്റിന് 69 എന്നനിലയിലായി. തുടർന്ന് ഗ്ലെൻ ഫിലിപ്സും (40) സാന്റ്നറും (35) ചേർന്ന് ഏഴാം വിക്കറ്റിൽ 70 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടിലൂടെ കിവീസിനെ ജയത്തിലെത്തിച്ചു.