ക്യാപ്റ്റൻ ബാലൻ ഓർമയായി
Saturday, December 2, 2023 1:08 AM IST
തിരുവനന്തപുരം: സന്തോഷ് ട്രോഫി ടീം മുൻ ക്യാപ്റ്റനും കെഎസ്ആർടിസി ഡിടിഒയുമായിരുന്ന ജി. ബാലകൃഷ്ണൻനായർ (91) അന്തരിച്ചു. 1956മുതൽ 62 വരെ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു. സന്തോഷ് ട്രോഫി ടീമിൽ പത്തുവർഷം കളിച്ചു.
ജി.വി. രാജ ട്രോഫി ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ കെഎസ്ആർടിസി ടീമിനെ നയിച്ചു. സിലോണിലേക്ക് (ശ്രീലങ്ക) പര്യടനം നടത്തിയ ടീമിനെ നയിച്ചതും ഇദ്ദേഹമാണ്. ക്യാപ്റ്റൻ ബാലൻ എന്നായിരുന്നു ഈ പ്രതിരോധതാരം അറിയപ്പെട്ടത്. ഭാര്യ: രാധമ്മ (റിട്ട. ലോക്കൽ ഫണ്ട് ഓഡിറ്റ്).