കേരളം മിന്നിച്ചു
Saturday, December 2, 2023 1:08 AM IST
ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിൽ കേരളം ഏഴു വിക്കറ്റിന് സിക്കിമിനെ തോൽപ്പിച്ചു. സ്കോർ: സിക്കിം 33.5 ഓവറിൽ 83. കേരളം 13.2 ഓവറിൽ 84/3.
കേരള ബൗളർമാരുടെ മുന്നിൽ തകർന്ന സിക്കിം 83 റണ്‍സിന് എല്ലാവരും പുറത്തായി. അങ്കുർ മാലിക്ക് (18) ആണ് ടോപ് സ്കോറർ. കേരളത്തിനായി അഖിൽ സ്കറിയ, അഭിജിത് പ്രവീണ്‍, സുധീശൻ മിഥുൻ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേരളത്തെ കൃഷ്ണ പ്രസാദ് (38*), രോഹൻ കുന്നുമ്മൽ (25) എന്നിവർ വിജയത്തിലെത്തിച്ചു.
ഗ്രൂപ്പ് എയിൽ അഞ്ചു കളിയിൽ 16 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്താണ്. 20 പോയിന്റുള്ള മുംബൈയാണ് ഒന്നാമത്.