പ്രിയാൻഷു സെമിയിൽ
Saturday, December 2, 2023 1:08 AM IST
ലക്നോ: സയിദ് മോദി ഇന്റർനാഷണൽ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ പ്രിയാൻഷു രാജവത് സെമി ഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ പ്രിയാൻഷു നേരിട്ടുള്ള ഗെയിമുകൾക്ക് (21-15, 21-16) ഇന്തോനേഷ്യയുടെ അൽവി ഫർഹാനെ തോൽപ്പിച്ചു.
വനിതാ ഡബിൾസ് ക്വാർട്ടർ ഫൈനലിൽ മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ഇന്ത്യയുടെതന്നെ താനിഷ ക്രാസ്റ്റോ- അശ്വിനി പൊന്നപ്പ കൂട്ടുകെട്ടിനോട് 21-19, 21-8ന് തോറ്റു.