പഞ്ചാബ് എഫ്സി-ബംഗളൂരു പോരാട്ടം സമനിലയിൽ
Friday, December 1, 2023 2:54 AM IST
ബംഗളൂരു: ഐഎസ്എല്ലിൽ പഞ്ചാബ് എഫ്സി-ബംഗളൂരു പോരാട്ടം സമനിലയിൽ. ഇരുടീമും മൂന്നു ഗോൾ വീതം നേടി.
പഞ്ചാബിനായി നിഖിൽ പ്രഭു (19’), ദിമിത്രിസ് ചാറ്റ്സിസായസ് (26’), ലൂക്ക മാജ്സെൻ (30’) എന്നിവർ ലക്ഷ്യംകണ്ടപ്പോൾ, ഹർഷ് പത്ര (21’), കർട്ടിസ് മെയ്ൻ (45+1’), ഹാവി ഹെർണാണ്ടസ് (67’) എന്നിവരാണ് ബംഗളൂരുവിന്റെ സ്കോറർമാർ.