കിവീസ് പൊരുതുന്നു; വില്യംസണു സെഞ്ചുറി
Thursday, November 30, 2023 1:14 AM IST
സിൽഹിറ്റ് (ബംഗ്ലാദേശ്): ബംഗ്ലാദേശിനെതിരേയുള്ള ആദ്യ ടെസ്റ്റിൽ ലീഡിനായി ന്യൂസിലൻഡ് പൊരുതുന്നു. രണ്ടാം ദിവസത്തെ കളി അവസാനിച്ചപ്പോൾ കിവീസ് രണ്ടു വിക്കറ്റ് മാത്രം ബാക്കിയിരിക്കേ ബംഗ്ലാദേശിന്റെ സ്കോറിനെക്കാൾ 44 റണ്‍സ് പിന്നിലാണ്.
എട്ടു വിക്കറ്റിന് 266 റണ്‍സ് എന്ന നിലയിലാണ് കിവീസ്. കെയ്ൽ ജെമിസണും (7), ക്യാപ്റ്റൻ ടിം സൗത്തിയുമാണു(1) ക്രീസിൽ. കെയ്ൻ വില്യംസന്റെ സെഞ്ചുറി (104) പ്രകടനമാണ് കിവീസിനെ തകർച്ചയിൽനിന്നു രക്ഷിച്ചത്.
വില്യം സണിന്റെ 29-ാമത്തെ ടെസ്റ്റ് സെഞ്ചു റിയാണ്. ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ 310 റണ്‍സ് നേടി.