കേരളത്തിനു വന്‍ ജയം
Thursday, November 30, 2023 1:14 AM IST
അലുര്‍ (കര്‍ണാടക): വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനു വന്‍ ജയം. ഗ്രൂപ്പ് എയില്‍ കേരളം 119 റണ്‍സിനു ത്രിപുരയെ തോല്‍പ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത കേരളം 47.1 ഓവറില്‍ 231 റണ്‍സ് നേടി. മുഹമ്മദ് അസ്ഹറുദിന് (58), രോഹന് കുന്നുമ്മേല്‍ (44), ശ്രേയസ് ഗോപാല്‍ (41), ബേസില്‍ തമ്പി (23) എന്നിവരുടെ പ്രകടനമാണ് കേരളത്തിനു പൊരുതാനുള്ള സ്കോര്‍ നല്‍കിയത്. നായകൻ സഞ്ജു സാംസൺ (ഒന്ന്) വീണ്ടും നിരാശപ്പെടുത്തി.
മറുപടി ബാറ്റിംഗില്‍ ത്രിപുര 27.5 ഓവറില്‍ 112ന് എല്ലാവരും പുറത്തായി. അഖിന് സത്താര്‍, അഖില്‍ സക്കറിയ എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും വൈശാഖ് ചന്ദ്രന് രണ്ടു വിക്കറ്റും വീഴ്ത്തി.
ഗ്രൂപ്പില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്. 12 പോയിന്റുമായി കേരളം മുംബൈക്കു പിന്നിൽ രണ്ടാമതാണ്. 16 പോയിന്റുമായി ഒന്നാമതാണ് മുംബൈ.