ഗോ​​ഹാ​​ട്ടി: ഗ്ലെ​​ൻ മാ​​ക്സ്‌വെ​​ല്ലി​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ സെ​​ഞ്ചു​​റി​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് അ​​ഞ്ചു വി​​ക്ക​​റ്റ് ജ​​യം. മൂ​​ന്നാം ട്വ​​ന്‍റി 20യി​​ൽ ഓ​​സീ​​സി​​ന്‍റെ ജ​​യ​​ത്തോ​​ടെ പരന്പര 2-1 എ​​ന്ന നി​​ല​​യി​​ലാ​​യി. പ​​ര​​ന്പ​​ര​​യി​​ൽ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ൾ കൂ​​ടി​​യു​​ണ്ട്. 48 പ​​ന്തി​​ൽ എ​​ട്ടു ഫോ​​റി​​ന്‍റെ​​യും അ​​ത്ര​​ത​​ന്നെ സി​​ക്സി​​ന്‍റെ​​യും അ​​ക​​ന്പ​​ടി​​യി​​ൽ മാ​​ക്സ്‌വെ​​ൽ 104 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.

അ​​വ​​സാ​​ന പ​​ന്ത് ബൗ​​ണ്ട​​റി നേ​​ടി​​യാ​​ണ് മാ​​ക്സ്‌വെ​​ൽ വി​​ജ​​യ​​റ​​ണ്‍ കു​​റി​​ച്ച​​ത്. പ്ര​​സി​​ദ്ധ് കൃ​​ഷ്ണ എ​​റി​​ഞ്ഞ അ​​വ​​സാ​​ന ഓ​​വ​​റി​​ൽ ഓ​​സീ​​സി​​ന് ജ​​യി​​ക്കാ​​ൻ 21 റ​​ണ്‍​സാ​​ണ് വേ​​ണ്ടി​​യി​​രു​​ന്ന​​ത്. നാ​​ലു ഫോ​​റും ഒ​​രു സി​​ക്സും അ​​ടി​​ച്ചെ​​ടു​​ത്ത ഓ​​സീ​​സ് ജ​​യം സ്വ​​ന്ത​​മാ​​ക്കി. ക്യാ​​പ്റ്റ​​ൻ മാ​​ത്യു വേ​​ഡ് 28 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്നു.

വ​ൻ വി​ജ​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ഓ​സീ​സ് ത​ക​ർ​പ്പ​ൻ തു​ട​ക്ക​മാ​ണി​ട്ട​ത്. ഹെ​ഡ്-​ഹാ​ർ​ഡി ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് 47 റ​ണ്‍​സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പി​രി​ഞ്ഞ​ത്. ഹാ​ർ​ഡി​യെ (16) പു​റ​ത്താ​ക്കി അ​ർ​ഷ്ദീ​പ് സിം​ഗ് കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. ഹെ​ഡ് (35) മികച്ച പ്രകടനം നടത്തി. ഇടയ്ക്കൊന്നു പത‌റിയ ഓസീസിനെ ആ​റാം വി​ക്ക​റ്റി​ൽ മാ​ക്സ്‌​വെ​ല്ലും വേ​ഡും 91 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് ജ​യ​ത്തി​ലെ​ത്തി​ച്ചു.

ഋതുരാജ് സെഞ്ചുറി

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റി​​ങ്ങി​​നി​​റ​​ങ്ങേ​​ണ്ടി​​വ​​ന്ന ഇ​​ന്ത്യ ഋ​​തു​​രാ​​ജ് ഗെ​​യ്ക്്‌വാ​​ദി​​ന്‍റെ ക​​ന്നി സെ​​ഞ്ചു​​റി മി​​ക​​വി​​ൽ മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 222 റ​​ണ്‍​സെ​​ടു​​ത്തു. 57 പ​​ന്തു​​ക​​ൾ നേ​​രി​​ട്ട ഋ​​തു​​രാ​​ജ് 13 ഫോ​​റും ഏ​​ഴ് സി​​ക്സും പ​​റ​​ത്തി 123 റ​​ണ്‍​സോ​​ടെ പു​​റ​​ത്താ​​കാ​​തെ നി​​ന്നു. ട്വ​​ന്‍റി 20യി​​ൽ ഒ​​രു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ ഉ​​യ​​ർ​​ന്ന ര​​ണ്ടാ​​മ​​ത്തെ സ്കോ​​ർ എ​​ന്ന നേ​​ട്ട​​വും ഋ​​തു​​രാ​​ജ് സ്വ​​ന്ത​​മാ​​ക്കി. ആ​​ദ്യ 22 പ​​ന്തു​​ക​​ളി​​ൽ വെ​​റും 22 റ​​ണ്‍​സ് മാ​​ത്ര​​മെ​​ടു​​ത്ത താ​​രം പി​​ന്നീ​​ട് നേ​​രി​​ട്ട 35 പ​​ന്തു​​ക​​ളി​​ൽ നി​​ന്ന് അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ത് 101 റ​​ണ്‍​സാ​​ണ്.


ആക്രമിച്ച് ഋതുരാജ്

തുടക്കം പാളിയ ഇന്ത്യക്ക് ക്യാ​​പ്റ്റ​​ൻ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് ക്രീ​​സി​​ലെ​​ത്തി​​യ​​തോ​​ടെയാണ് ഇ​​ന്നിം​​ഗ​​്സി​​ന് ജീ​​വ​​ൻ വ​​ച്ചത്. ഋ​​തു​​രാ​​ജ് നി​​ല​​യു​​റ​​പ്പി​​ക്കാ​​ൻ പ്ര​​യാ​​സ​​പ്പെ​​ട്ട​​പ്പോ​​ൾ സൂ​​ര്യ​​യു​​ടെ ക​​ട​​ന്നാ​​ക്ര​​മ​​ണ​​മാ​​ണ് ഇ​​ന്ത്യ​​ൻ സ്കോ​​ർ മു​​ന്നോ​​ട്ടു​​ച​​ലി​​പ്പി​​ച്ച​​ത്. എ​​ന്നാ​​ൽ 11-ാം ഓ​​വ​​റി​​ൽ ആ​​രോ​​ണ്‍ ഹാ​​ർ​​ഡി​​യു​​ടെ പ​​ന്തി​​ൽ സൂ​​ര്യ​​ക്ക് പി​​ഴ​​ച്ചു.

വി​​ക്ക​​റ്റ്കീ​​പ്പ​​ർ മാ​​ത്യു വേ​​ഡി​​ന് ക്യാ​​ച്ച്. 29 പ​​ന്തി​​ൽ നി​​ന്ന് ര​​ണ്ട് സി​​ക്സും അ​​ഞ്ച് ഫോ​​റു​​മ​​ട​​ക്കം 39 റ​​ണ്‍​സാ​​യി​​രു​​ന്നു താ​​ര​​ത്തി​​ന്‍റെ സ​​ന്പാ​​ദ്യം. 57 റ​​ണ്‍​സി​​ന്‍റെ കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി​​യ ശേ​​ഷ​​മാ​​യി​​രു​​ന്നു സൂ​​ര്യ​​യു​​ടെ പു​​റ​​ത്താ​​ക​​ൽ. എ​​ന്നാ​​ൽ ക്യാ​​പ്റ്റ​​ൻ പോ​​യ​​തോ​​ടെ ഋ​​തു​​രാ​​ജ് താ​​ളം ക​​ണ്ടെ​​ത്തി.

തി​​ല​​ക് വ​​ർ​​മ​​യെ കൂ​​ട്ടു​​പി​​ടി​​ച്ച് ന​​ട​​ത്തി​​യ ക​​ട​​ന്നാ​​ക്ര​​മ​​ണ​​ത്തി​​ൽ നാ​​ലാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടി​​ൽ 141 റ​​ണ്‍​സാ​​ണ് പി​​റ​​ന്ന​​ത്. 24 പ​​ന്തു​​ക​​ൾ നേ​​രി​​ട്ട തി​​ല​​ക് 31 റ​​ണ്‍​സോ​​ടെ പു​​റ​​ത്താ​​കാ​​തെ നി​​ന്നു.

സെഞ്ചുറിയിൽ ഒന്പതാമൻ

ട്വ​ന്‍റി 20യി​ല്‍ ഇ​ന്ത്യ​ക്കാ​യി സെ​ഞ്ചു​റി നേ​ടു​ന്ന ഒ​മ്പ​താ​മ​നാ​ണ് ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്. രോ​ഹി​ത് ശ​ര്‍​മ (നാ​ല്), സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് (മൂ​ന്ന്), കെ.​എ​ല്‍. രാ​ഹു​ല്‍ (ര​ണ്ട്), സു​രേ​ഷ് റെ​യ്‌​ന, വി​രാ​ട് കോ​ഹ്‌ലി, ​ദീ​പ​ക് ഹൂ​ഡ, ശു​ഭ്മാ​ന്‍ ഗി​ല്‍, യശ്വ​സി ജ​യ്‌​സ്വാ​ള്‍ (ഒ​ന്നു വീ​തം) എ​ന്നി​വ​രാ​ണ് മു​മ്പ് സെ​ഞ്ചു​റി നേ​ടി​യ​വ​ര്‍.