ഡബിൾ റോണോ
Sunday, November 26, 2023 1:49 AM IST
റിയാദ്: സൗദി പ്രൊ ലീഗ് ഫുട്ബോളിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മിന്നും ഇരട്ട ഗോൾ ബലത്തിൽ അൽ നസർ എഫ്സിക്കു ജയം. 13 മത്സരങ്ങളിൽ 15 ഗോളുമായി റൊണാൾഡോയാണ് ടോപ് സ്കോറർ സ്ഥാനത്ത്. ഏഴ് ഗോളിന് അസിസ്റ്റും താരം നടത്തിയിട്ടുണ്ട്.