ബലാബലത്തിൽ ബംഗാൾ
Sunday, October 1, 2023 12:43 AM IST
കോൽക്കത്ത: ഹൈദരാബാദിനെതിരായ ഐഎസ്എൽ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനു ജയം. ഹൈദരാബാദിനെ ഒന്നിനെതിരേ രണ്ടു ഗോളിനു തകർത്തു.
ക്ലെയ്റ്റണ്‍ സിൽവയുടെ ഇരട്ടഗോളാണു ബംഗാളിനു ജയമൊരുക്കിയത്. മത്സരത്തിന്റെ അധികസമയത്തായിരുന്നു സിൽവയുടെ വിജയഗോൾ.