പുരുഷ ഹോക്കിയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ
Friday, September 29, 2023 12:47 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ. ഇന്നലെ നടന്ന മൂന്നാം പൂൾ എ മത്സരത്തിൽ നിലവിലെ ജേതാക്കളായ ജപ്പാനെ 4-2 എന്ന സ്കോറിനു പരാജയപ്പെടുത്തി.
ഇന്ത്യക്കായി അഭിഷേക് ഇരട്ടഗോൾ നേടി. മൻദീപ് സിംഗ്, അമിത് രോഹിദാസ് എന്നിവരാണു മറ്റു സ്കോറർമാർ. മിതാനി ജെൻകി, റയോസെയ് കാത്തോ എന്നിവരാണ് ജപ്പാന്റെ ഗോളുകൾ നേടിയത്. ആദ്യ രണ്ടു മത്സരങ്ങളിൽനിന്ന് ഇന്ത്യ 32 ഗോളുകൾ അടിച്ചുകൂട്ടിയിരുന്നു.