അശ്വിൻ അകത്ത്
Friday, September 29, 2023 12:47 AM IST
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഉൾപ്പെടുത്തി. ഏഷ്യാ കപ്പ് ടൂർണമെന്റിനിടെ പരിക്കേറ്റ ഓൾറൗണ്ടർ അക്സർ പട്ടേലിനു പകരക്കാരനായാണ് അശ്വിന്റെ വരവ്.
2018-നുശേഷം വെറും നാല് ഏകദിനങ്ങൾ മാത്രമാണ് അശ്വിൻ കളിച്ചിട്ടുള്ളത്. അശ്വിന്റെ കരിയറിലെ മൂന്നാം (2011, 2015) ഏകദിന ലോകകപ്പാണിത്. 2011ൽ ലോകകപ്പ് നേടിയ രണ്ടു പേർ മാത്രമാണ് ഇക്കുറി ടീമിലുള്ളത്; അശ്വിനും വിരാട് കോഹ്ലിയും.