ദക്ഷിണാഫ്രിക്കൻ പരിശീലനം
Wednesday, September 27, 2023 1:49 AM IST
തിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരങ്ങൾക്കായി ആദ്യം തിരുവനന്തപുരത്തെത്തിയ ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ കാര്യവട്ടത്ത് പരിശീലനത്തിനിറങ്ങി. ആദ്യ സന്നാഹമത്സരത്തിനായുള്ള ഇവരുടെ എതിരാളികളായ അഫ്ഗാൻ ടീമും എത്തി.
വെള്ളിയാഴ്ചയാണ് ഇരു ടീമുകളുടെയും സന്നാഹ മത്സരം. ദക്ഷിണാഫ്രിക്ക ടീം തിങ്കളാഴ്ചയും അഫ്ഗാനിസ്ഥാൻ ഇന്നലെയുമാണ് എത്തിയത്. ഇന്നലെ പരിശീലനത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ സംഘം ഇന്നും നാളെയും പരിശീലനം നടത്തും. അഫ്ഗാനിസ്ഥാൻ നാളെ പരിശീലനത്തിനിറങ്ങും. കാര്യവട്ടം സ്റ്റേഡിയം, തുന്പ സെന്റ് സേവ്യേഴ്സ് സ്റ്റേഡിയം എന്നിവിടങ്ങളിലാണു പരിശീലനസൗകര്യം. ഓസ്ട്രേലിയ, നെതർലൻഡ്സ് ടീമുകൾ നാളെയും ന്യൂസിലൻഡ് 30നും ടീം ഇന്ത്യ ഒക്ടോബർ ഒന്നിനും എത്തും.
30ന് ഓസ്ട്രേലിയയും നെതർലൻഡും ഒക്ടോബർ രണ്ടിന് ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും മൂന്നിന് ഇന്ത്യയും നെതർലൻഡും തമ്മിലാണു സന്നാഹ മത്സരങ്ങൾ.