സബലെങ്ക സെമിയിൽ
Wednesday, June 7, 2023 12:49 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിൾസിൽ രണ്ടാം സീഡായ ബെലാറൂസിന്റെ അരിന സബലെങ്ക സെമിയിൽ. യുക്രെയ്നിന്റെ എലിന സ്വിറ്റോളിനയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണു സബലെങ്ക സെമിയിൽ പ്രവേശിച്ചത്.
സ്കോർ: 6-4, 6-4. സെമിയിൽ ചെക് താരം കരോളിന മുചോവയാണ് സബലെങ്കയുടെ എതിരാളി. ക്വാർട്ടറിൽ റഷ്യയുടെ അനസ്തസ്യ പവ്ല്യുചെങ്കോവയെ കീഴടക്കിയാണ് കരോളിന മുചോവ സെമിയിൽ പ്രവേശിച്ചത്. 7-5, 6-2നായിരുന്നു മുചോവയുടെ ക്വാർട്ടർ ജയം.
പുരുഷ സിംഗിൾസ് ക്വാർട്ടറിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് ഇന്ന് അർജന്റീനയുടെ തോമസ് മാർട്ടിൻ എച്ചെവെറിയെ നേരിടും. ആറാം സീഡായ ഡെന്മാർക്കിന്റെ ഹോൾജർ റൂണെയും നാലാം സീഡായ നോർവെയുടെ കാസ്പർ റൂഡും തമ്മിലാണ് ഇന്നു നടക്കുന്ന മറ്റൊരു ക്വാർട്ടർ.