‘ലണ്ടൻ മോണിംഗ്’
Saturday, May 27, 2023 1:04 AM IST
ലണ്ടൻ: ഐസിസി ടെസ്റ്റ് ലോക ചാന്പ്യൻഷിപ്പ് ഫൈനലിനായി ലണ്ടനിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ഐപിഎല്ലിനുശേഷമുള്ള പുതിയ തുടക്കം സൂചിപ്പിച്ച് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചു.
ലണ്ടൻ മോണിംഗ്സ് എന്ന കുറിപ്പോടെയായിരുന്നു കോഹ്ലിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ജൂണ്‍ ഏഴിന് ഓവലിൽ ഓസ്ട്രേലിയയ്ക്കെതിരേയാണ് ഇന്ത്യയുടെ ലോക ചാന്പ്യൻഷിപ്പ് കിരീട പോരാട്ടം.