ലക്നോ പ്ലേ ഓഫില്‍
Sunday, May 21, 2023 1:04 AM IST
കോല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫിലെത്തുന്ന മൂന്നാം ടീമായി ലക്നോ സൂപ്പര്‍ ജയ്ന്റ്സ്. കോല്‍ക്കത്ത നൈറ്റ് റൈസേഴ്സിനെ ഒരു റണ്‍സിന് തോല്പിച്ചാണ് ലക്നോവിന്റെ മുന്നേറ്റം.
177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കോല്‍ക്കത്ത ഗംഭീര തുടക്കം നേടിയെങ്കിലും അതിശക്തമായി തിരിച്ചടിച്ച ബൗളര്‍മാരിലൂടെ ജയവും പ്ലേ ഓഫ് ടിക്കറ്റും ഉറപ്പിക്കുകയായിരുന്നു ലക്നോ. സ്കോര്‍: ലക്നോ- 176/8 (20), കോല്‍ക്കത്ത- 175/7 (20).
ആദ്യം ബാറ്റ് ചെയ്ത ലക്നോ നിക്കോളാസ് പുരാന്റെ അർധസെഞ്ചുറിയുടെയും (30 പന്തിൽ അഞ്ചു സിക്സും നാലു ഫോറുമുൾപ്പെടെ 58) ക്വിന്റണ്‍ ഡി കോക്ക് (28), പ്രേരക് മങ്കാദ് (26), ആയുഷ് ബദോനി (25) എന്നിവരുടെ ഇന്നിംഗ്സുകളുടെയും ബലത്തിലാണ് 176 റണ്‍സിലെത്തിയത്. സ്റ്റാർ ബാറ്റർ മാർകസ് സ്റ്റോയിനിസ് റണ്ണെടുക്കാതെ പുറത്തായതു ലക്നോവിനു തിരിച്ചടിയായി.
കോൽക്കത്തയ്ക്കായി വൈഭവ് അറോറ, ഷാർദുൾ താക്കുർ, സുനിൽ നരെയ്ൻ എന്നിവർ രണ്ടും വരുണ്‍ ചക്രവർത്തി, ഹർഷിത് റാണ എന്നിവർ ഓരോ വിക്കറ്റും നേടി.