എച്ചെവെറിക്കു സ്വപ്നസാഫല്യം
Thursday, March 23, 2023 12:47 AM IST
ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റീന ഈ മാസം കളിക്കുന്ന രണ്ട് രാജ്യാന്തര സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പതിനേഴുകാരനായ ക്ലൗഡിയോ എച്ചെവെറിയും.
റിവർ പ്ലേറ്റിന്റെ കളിക്കാരനായ എച്ചെവെറി, അർജന്റൈൻ സീനിയർ ടീമിനൊപ്പം പരിശീലനം നടത്തുകയും ലയണൽ മെസിക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.
സ്വപനസാഫല്യം എന്ന അടിക്കുറിപ്പോടെയായിരുന്നു എച്ചെവെറി, മെസിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. നിലവിൽ അർജന്റീനയുടെ അണ്ടർ 17 ടീം അംഗവുമാണ് എച്ചെവെറി. അറ്റാക്കിംഗ് മിഡ്ഫീൽഡറായ എച്ചെവെറി, ഡ്രിബ്ലിംഗ്, വേഗം, കരുത്തുറ്റ ഷോട്ട് എന്നിവയ്ക്ക് പേരുകേട്ടവനാണ്.
നാളെ പുലർച്ചെ അഞ്ചിന് പാനമയെ നേരിടുന്ന അർജന്റീന 28നു കുരാകാവോയ്ക്കെതിരേയും ഇറങ്ങും.