ഷഹ്രാനിയുടെ പരിക്ക് ഗുരുതരമല്ല
Thursday, November 24, 2022 12:08 AM IST
ലുസൈൽ: ലോകകപ്പിൽ അർജന്റീനയ്ക്കെതിരായ മത്സരത്തിനിടെ സൗദി അറേബ്യൻ ഗോൾ കീപ്പറുമായി കൂട്ടിയിടിച്ച സഹതാരം യാസർ അൽ ഷഹ്രാനിക്കു പരിക്ക്.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൗദി ബോക്സിനുള്ളിൽ വന്ന ബോൾ പ്രതിരോധിക്കുന്നതിനിടെ ഉവൈസിയുടെ കാൽമുട്ട് ഷഹ്രാനിയുടെ മുഖത്തിടിക്കുകയായിരുന്നു. എക്സ്റേ പരിശോധനയിൽ താരത്തിന്റെ താടിയെല്ലിനും മുഖത്തെ എല്ലിനും ഒടിവുണ്ടെന്നു തെളിഞ്ഞു. ആന്തരിക രക്തസ്രാവമുണ്ടെന്നും കണ്ടെത്തി.
താരത്തിന്റെ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നും ഇപ്പോൾ നിരീക്ഷണത്തിലാണെന്നും സൗദി ദേശീയ ടീം അധികൃതർ അറിയിച്ചു. താരത്തിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാൽ സ്വകാര്യ ജെറ്റിൽ ജർമനിയിലേക്കു കൊണ്ടുപോകാൻ സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ നിർദേശം നൽകിയതായും സൂചനയുണ്ട്.