നിന്നോടു പോകാൻ പറഞ്ഞോടാ കുഞ്ഞുരാമാ!
Monday, June 27, 2022 12:28 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിടാൻ ഒരുങ്ങുന്നെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഫുട്ബോൾ ലോകത്തെ ചൂടുവാർത്തയാണ്. താരം ചെൽസിയിലേക്കോ സ്പോർട്ടിംഗ് ലിസ്ബണിലേക്കോ പോകുമെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ റൊണാൾഡോയെ വിൽക്കാനില്ലെന്ന നിലപാടുമായി യുണൈറ്റഡ് രംഗത്തെത്തിയതാണു വിഷയത്തിലെ ഏറ്റവും അവസാന ഇടപെടൽ. ഇക്കാര്യം യുണൈറ്റഡ് മാനേജ്മെന്റ് റോണോയെ നേരിട്ടറിയിച്ചു. ചെൽസി ഉടമസ്ഥൻ ടോഡ് ബോയിലിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു യുണൈറ്റഡ് നിലപാടറിയിച്ചത്.