ധോ​ണി ചെ​ന്നൈ​യി​ൽ
ധോ​ണി ചെ​ന്നൈ​യി​ൽ
Saturday, January 29, 2022 12:01 AM IST
ചെ​ന്നൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് മെ​ഗാ താ​ര​ലേ​ല​ത്തി​ന് ആ​ഴ്ച​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ക്യാ​പ്റ്റ​ൻ എം.​എ​സ് ധോ​ണി ടീ​മി​ന്‍റെ ആ​സ്ഥാ​ന​മാ​യ ചെ​ന്നൈ​യി​ൽ.

ലേ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി സി​എ​സ്കെ​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾക്കായാ​ണ് ധോ​ണി എ​ത്തി​യി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 12, 13 തീ​യ​തി​ക​ളി​ലാ​യാ​ണ് മെ​ഗാ താ​ര​ലേ​ലം.


ധോ​ണി, ര​വീ​ന്ദ്ര ജ​ഡേ​ജ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, മോ​യി​ൻ അ​ലി എ​ന്നി​വ​രെ​യാ​ണ് സി​എ​സ്കെ നി​ല​നി​ർ​ത്തി​യ​ത്. ജ​ഡേ​ജ​യെ 16 കോ​ടി ന​ൽ​കി നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ധോ​ണി​ക്ക് 12 കോ​ടി​ മു​ട​ക്കി​. മൊ​യീൻ അ​ലി​ക്ക് എ​ട്ടും ഋ​തു​രാ​ജി​ന് ആ​റ് കോ​ടി​യു​മാ​ണ് പ്ര​തി​ഫ​ലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.