സൂപ്പർ ഡൽഹി
Sunday, May 2, 2021 11:44 PM IST
അഹമ്മദാബാദ്: ഇന്നലെ നടന്ന രണ്ടാം ഐപിഎൽ ട്വന്റി-20 പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് ഏഴ് വിക്കറ്റിനു പഞ്ചാബ് കിംഗ്സിനെ കീഴടക്കി. സ്ഥിരം ക്യാപ്റ്റൻ കെ.എൽ. രാഹുലിനു പകരം നായക സ്ഥാനത്ത് എത്തിയ മായങ്ക് അഗർവാൾ 99 റൺസുമായി പുറത്താകാതെനിന്നെങ്കിലും പഞ്ചാബിനു ജയം സാധ്യമായില്ല. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കിംഗ്സ് 166 റണ്‍സ് നേടി. 17.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്ത് ഡൽഹി ക്യാപ്പിറ്റൽസ് ജയം സ്വന്തമാക്കി.
ഡൽഹിക്കായി ശിഖർ ധവാൻ (47 പന്തിൽ 69 നോട്ടൗട്ട്), പൃഥ്വി ഷാ (39) എന്നിവർ തിളങ്ങി.