സം​ഭാ​വ​ന ന​ല്‍കി കോ​ഹ്‌ലി​യും അ​നു​ഷ്‌​ക​യും
Monday, March 30, 2020 11:49 PM IST
മും​ബൈ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ പ​ങ്കു​ചേ​ര്‍ന്ന് സാ​മ്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും ഭാ​ര്യ​യും ബോ​ളി​വു​ഡ് താ​ര​വു​മാ​യ അ​നു​ഷ്‌​ക ശ​ര്‍മ​യും.

തു​ക എ​ത്ര​യെ​ന്ന് വെ​ളി​പ്പെ​ടു​ത്താ​തെ​യാ​ണ് ഇ​രു​വ​രും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കെ​യേ​ഴ്‌​സ് ഫ​ണ്ടി​ലേ​ക്കും മ​ഹാ​രാ​ഷ്‌ട്ര മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കും സം​ഭാ​വ​ന ന​ല്കി​യി​രി​ക്കു​ന്ന​ത്. സം​ഭാ​വ​ന ന​ല്‍കു​ന്ന കാ​ര്യം താ​ര​ദ​മ്പ​തി​ക​ള്‍ കോ​ഹ്‌ലി​യു​ടെ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്. കൊ​റോ​ണ വൈ​റ​സ് ബാ​ധ​മൂ​ലം വി​ഷ​മ​ത അ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ കാ​ണു​മ്പോ​ള്‍ ഹൃ​ദ​യം ത​ക​രു​ക​യാ​ണെ​ന്നും ഇ​രു​വ​രും ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. അ​തേ​സ​മ​യം, ഇ​രു​വ​രും സം​യു​ക്ത​മാ​യി മൂ​ന്നു കോ​ടി​യോ​ളം രൂ​പ ന​ല്‍കി​യ​താ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് വി​വി​ധ റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ടെ​ങ്കി​ലും ഇ​തി​ന് സ്ഥി​രീ​ക​ര​ണ​മി​ല്ല.


‘പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കെ​യേ​ഴ്‌​സ് ഫ​ണ്ടി​ലേ​ക്കും മ​ഹാ​രാ​ഷ്‌ട്ര മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കും സം​ഭാ​വ​ന ന​ല്‍കാ​ന്‍ അ​നു​ഷ്‌​ക​യും ഞാ​നും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. വ​ള​രെ​യ​ധി​കം ആ​ളു​ക​ള്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കാ​ഴ്ച ഞ​ങ്ങ​ളു​ടെ ഹൃ​ദ​യം ത​ക​ര്‍ക്കു​ന്നു. ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വേ​ദ​ന കു​റ​ച്ചെ​ങ്കി​ലും മാ​റ്റി​ക്കൊ​ടു​ക്കാ​ന്‍ ഞ​ങ്ങ​ളു​ടെ ഈ ​സം​ഭാ​വ​ന ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്നു’’ – കോ​ഹ്‌​ലി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.