കെഎസ്ഇബിക്കു കിരീടം
Wednesday, January 15, 2020 12:16 AM IST
കൊച്ചി: 19-ാമത് ചാന്പ്യൻസ് ട്രോഫി ഇന്റർ ക്ലബ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം കെഎസ്ഇബി തിരുവനന്തപുരത്തിന്. ഫൈനലിൽ കേരള പോലീസിനെ 72-50നു കീഴടക്കിയാണ് കെഎസ്ഇബി കിരീടം സ്വന്തമാക്കിയത്. ജേതാക്കൾക്കായി പി.എസ്. ജീന 34ഉം ഇ.കെ. അമൃത 12ഉം പോയിന്റ് വീതം നേടി.
പുരുഷ ഫൈനലിൽ കേരള പോലീസും കെഎസിഇബിയും ഇന്ന് ഏറ്റുമുട്ടും. തൃശൂർ കേരള വർമ കോളജിനെ കീഴടക്കിയാണ് കേരള പോലീസ് ഫൈനലിലെത്തിയത്. കാലടി എൻഎഎസ് ക്ലബ്ബിനെ കീഴടക്കി കെഎസ്ഇബിയും കിരീട പോരാട്ടത്തിനു യോഗ്യത നേടി.