സ്കൂൾ അത്ലറ്റിക് മീറ്റ് നവംബർ 14 മുതൽ കണ്ണൂരിൽ
Thursday, August 22, 2019 11:42 PM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റ് നവംബർ 14 മുതൽ 17 വരെ കണ്ണൂരിൽ നടക്കും. ഇന്നലെ നടന്ന വിവിധ അധ്യാപകസംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീയതി തീരുമാനിച്ചത്.
ഗെയിംസിലെ വിവിധ ഇനങ്ങളിലെ വിവിധ തലത്തിലെ മത്സരങ്ങൾ സെപ്റ്റംബർ 18 മുതൽ 2020 ജനുവരി വരെ വിവിധ സെഷനുകളിലായി വിവിധ ജില്ലകളിലെ വേദികളിൽ നടക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷൻ ജീവൻ ബാബു അറിയിച്ചു.അധ്യാപക സംഘടനാ നേതാക്കളായ കെ.സി. ഹരികൃഷ്ണൻ, എൻ. ശ്രീകുമാർ, എ.കെ. സൈനുദീൻ, അജിത് കുമാർ, എം. തമീമുദീൻ, ജയിംസ് കുര്യൻ, സ്പോർട്സ് ജോ.ഡയറക്ടർ ഡോ. ചാക്കോ ജോസഫ്, സ്പോർട്സ് ജൂണിയർ സൂപ്രണ്ട് കെ. ദിനേശ് എന്നിവർ പങ്കെടുത്തു.